o 13-ാം വാർഡിലെ റോഡ് ദുരിതം: പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി വനിതാ ലീഗ് ഉസ്സൻമൊട്ട ശാഖ കമ്മിറ്റി
Latest News


 

13-ാം വാർഡിലെ റോഡ് ദുരിതം: പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി വനിതാ ലീഗ് ഉസ്സൻമൊട്ട ശാഖ കമ്മിറ്റി

 13-ാം വാർഡിലെ റോഡ് ദുരിതം: പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി വനിതാ ലീഗ് ഉസ്സൻമൊട്ട ശാഖ കമ്മിറ്റി



ന്യൂ മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ റോഡിന്റെ ശോചനീയാവസ്ഥയും പ്രദേശവാസികൾ നേരിടുന്ന യാത്രാദുരിതവും ചൂണ്ടിക്കാട്ടി വനിതാ ലീഗ് ഉസ്സൻമൊട്ട ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചു.


തകർന്നുകിടക്കുന്ന റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നും ജനങ്ങളുടെ അടിസ്ഥാന യാത്രാപ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.


വാർഡിലെ വികസന പ്രവർത്തനങ്ങളിലെ പിന്നാക്കാവസ്ഥയും ജനങ്ങളുടെ ആവശ്യങ്ങളിൽ വാർഡ് മെമ്പറുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന നാട്ടുകാരുടെ പരാതിയും കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തി.


ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കേണ്ടത് ജനപ്രതിനിധികളുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും ഉത്തരവാദിത്തമാണെന്നും റോഡ് പ്രശ്നത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും വനിതാ ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.


വനിതാ ലീഗ് ഉസ്സൻമൊട്ട ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.


Post a Comment

Previous Post Next Post