o ഭക്തർക്ക് നവ്യാനുഭൂതിയായി കണ്ണൻ്റെയും മയ്യഴിയമ്മയുടെയും അപൂർവ സംഗമകാഴ്ച്ച
Latest News


 

ഭക്തർക്ക് നവ്യാനുഭൂതിയായി കണ്ണൻ്റെയും മയ്യഴിയമ്മയുടെയും അപൂർവ സംഗമകാഴ്ച്ച

 *ഭക്തർക്ക് നവ്യാനുഭൂതിയായി കണ്ണൻ്റെയും  മയ്യഴിയമ്മയുടെയും അപൂർവ സംഗമകാഴ്ച്ച*



മാഹി: മയ്യഴിയമ്മയുടെ നഗര പ്രദക്ഷിണത്തിന് സ്വീകരണം നൽകുന്ന ക്ഷേത്രങ്ങളും ക്ഷേത്രോത്സവ രഥയാത്രയെ വരവേല്ക്കുന്ന ക്രിസ്തീയ വിശ്വാസികളും മാഹിയുടെ മതസൗഹാർദ്ദത്തിൻ്റെ അടയാളങ്ങളാണ്


ജമന്തിപ്പൂക്കളാൽ അലങ്കരിച്ച തേരിൽ ചെണ്ടമേളത്തിൻ്റെയും, താലപ്പൊലികളുടെയും അകമ്പടിയോടെ ദേവാലയത്തിന് മുന്നിലെത്തിയ തുളസിമാലയണിഞ്ഞ കണ്ണൻ്റെയും, ഭക്തർ നേദിച്ച ജമന്തി മാലയുമണിഞ്ഞ ആവില മാതാവിൻ്റെയും അപൂർവ സംഗമത്തിനായിരുന്നു  ഇന്നലെ ഭക്തജനങ്ങൾ സാക്ഷ്യം വഹിച്ചത്.



മാഹി ആന വാതുക്കൽ വേണുഗോപാലാ ലയത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രിയിൽ നടന്ന രഥഘോഷയാത്രയാണ്  അപൂർവ്വ സംഗമത്തിന് വേദിയായത്


ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച രഥഘോഷയാത്ര ലാഫാർമ റോഡ് വഴി മെയിൻ റോഡിൽ കടന്ന് മാഹി പള്ളിക്ക് മുൻവശത്ത് കൂടി സെമിത്തേരി റോഡിലൂടെ ബുൾവാർഡ് റോഡ് വഴി ക്ഷേത്രത്തിൽ എത്തിച്ചേർന്നു


ക്ഷേത്രം തന്ത്രി വേണുവിൻ്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്

രാത്രിയിൽ വാഹനപൂജയുമുണ്ടായിരുന്നു.


വേണുഗോപാല ഭക്ത സഭ നേതൃത്വം വഹിച്ചു

Post a Comment

Previous Post Next Post