നിർമ്മാണ തൊഴിലാളി പ്രചരണ ജാഥ
ന്യൂമാഹി : ക്ഷേമനിധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുക,
സെസ്സ് പരിവിനുള്ള മാനദണ്ഡങ്ങൾ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ക്ഷേമനിധി ബോഡിൻ്റെ സാമ്പത്തിക ബാധ്യത കേന്ദ്ര -സംസ്ഥാന സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി ഒക്ടോബർ 28 ന് നിർമ്മാണ തൊഴിലാളികളുടെ ക്ഷേമനിധി ഓഫീസ് മാർച്ചി പ്രചരണാർത്ഥം തലശ്ശേരി ഏറിയാ കൺസ്‌ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ആഭിമുഖ്യത്തിലുള്ള പ്രചരണ ജാഥ ന്യൂമാഹി ടൗണിൽ സി ഐ ടി യു ഏറിയ പ്രസിഡണ്ട് ടി രാഘവൻ ഉദ്ഘാടനം ചെയ്തു. എം രാജൻ അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ വി പി വിജേഷ്, എസ് കെ വിജയൻ, പി പി രഞ്ചിത്ത്, കെ.പി പ്രമോദ് എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം എരഞ്ഞോളി ചുങ്കത്ത് ജാഥ സമാപന പൊതുയോഗം
സി ഐ ടി യു ജില്ലാ സെക്രട്ടറി ടി പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

Post a Comment