*മാഹി മേഖലാ ശാസ്ത്രമേളയ്ക്ക് പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാളെ തുടക്കം*
മാഹി: മാഹി മേഖലാ ശാസ്ത്രമേളയ്ക്ക് നാളെ പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമാകും. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാഹി എം.എൽ.എ. അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്യും.
ചീഫ് എജ്യുക്കേഷൻ ഓഫീസർ എം.എം. തനൂജ, സമഗ്രശിക്ഷ എ.ഡി.പി.സി. പി. ഷിജു, സ്കൂൾ പ്രിൻസിപ്പൽ ആർ. ഗായത്രി എന്നിവർ സംസാരിക്കും.
മാഹി മേഖലയിലെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നായി 180-ഓളം വിദ്യാർഥികളും ആറോളം അധ്യാപക മത്സരാർഥികളും മേളയിൽ പങ്കെടുക്കും. മൂന്നുദിവസം നീളുന്ന മേള ഒക്ടോബർ 31-ന് സമാപിക്കും. മേഖലാതലത്തിൽ വിജയികളാകുന്നവർക്ക് പുതുച്ചേരിയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.

Post a Comment