o സത്യസന്ധതയ്ക്ക് ലക്ഷങ്ങളുടെ തിളക്കം
Latest News


 

സത്യസന്ധതയ്ക്ക് ലക്ഷങ്ങളുടെ തിളക്കം

 *സത്യസന്ധതയ്ക്ക് ലക്ഷങ്ങളുടെ തിളക്കം*



നാദാപുരം: കല്ലാച്ചി ടൗണിൽ നിന്ന് ഇന്നലെ രാത്രി കളഞ്ഞു കിട്ടിയ പത്ത് ലക്ഷത്തിലേറെ രൂപ പോലിസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും , അത് യഥാർത്ഥ ഉടമയുടെ കൈകളിൽ എത്തിക്കുകയും ചെയ്ത നാദാപുരം സർവീസ് സഹകരണ ബേങ്ക് ജീവനക്കാരൻ പി.കെ പ്രദീപനും , കല്ലാച്ചിയിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ തയ്യിൽ സുനീഷിനും അഭിനന്ദന പ്രവാഹം.

 രാത്രി 8 മണിയോടെയാണ് കല്ലാച്ചി സായാഹ്നശാഖയിലെ ജോലി കഴിഞ്ഞ് കല്ലാച്ചിയിൽ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്ന പി.കെ പ്രദീപനും , സുഹൃത്തായ തയ്യിൽ സുനീഷും കല്ലാച്ചി കൈരളി കോംപ്ലക്സിനു സമീപം മെയിൻ റോഡിൽ മധ്യഭാഗത്ത് പേപ്പറിൽ പൊതിഞ്ഞു കെട്ടിയ നോട്ടുകെട്ട്കൾകെട്ട് പൊട്ടി റോഡിൽ ചിതറി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. മിനിറ്റിൽ നിരവധി വാഹനങ്ങൾ പോകുന്ന തിരക്കേറിയ റോഡിൽ ചിതറി കിടന്ന നോട്ടുകെട്ടുകൾ പെറുക്കിയെടുത്ത് ഇരുവരും നാദാപുരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുക ആയിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് നോട്ടുകെട്ടുകൾ എണ്ണി തിട്ടപ്പെടുത്തിയതിനു ശേഷമാണ് 500 രൂപയുടെ 21 കെട്ടുകളിലായി പത്ത് ലക്ഷത്തി അമ്പതിനായിരം രൂപ യുണ്ടെന്ന് മനസിലാവുന്നത്. അതിന് ശേഷം വാട്ട്സപ്പ് ഗ്രൂപ്പുകളിലും, സുഹൃത്തുക്കൾക്കുo അയക്കുകയും ചെയ്തു.

തുടർന്ന് കുറ്റ്യാടിയിലെ ഒരു പ്രമുഖ സ്ഥാപനം അവരുടെ തലശ്ശേരിയിലെ ഹെഡ് ഓഫീസിലേക്ക് കൊണ്ടുപോയ പൈസ ജീവനക്കാരന്റെ ബേഗിൽ നിന്ന് തെറിച്ചു പോയതാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവർ തെളിവുകളോടെ സ്റ്റേഷനിൽ എത്തി സംഖ്യ കൈപ്പറ്റുകയുമായിരുന്നു.

ലക്ഷക്കണക്കിന് രൂപ യഥാർത്ഥ ഉടമകൾക് നൽകി മാതൃകാ പ്രവർത്തനം നടത്തിയ ഇരുവർക്കും നാടിന്റെ നാനാമേഖലയിൽ നിന്നും അഭിനന്ദന പ്രവാഹമാണ്.

Post a Comment

Previous Post Next Post