o സീതാലക്ഷ്മി ടീച്ചർക്ക് യാത്രയയപ്പ് നൽകി
Latest News


 

സീതാലക്ഷ്മി ടീച്ചർക്ക് യാത്രയയപ്പ് നൽകി

 *സീതാലക്ഷ്മി ടീച്ചർക്ക് യാത്രയയപ്പ് നൽകി*



പള്ളൂർ: കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂളിൽ നിന്ന് ഒക്ടോബർ 31ന് ഔദ്യോഗിക ജീവിതത്തിൽ വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സീതാലക്ഷ്മി ടീച്ചർക്ക് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യാത്രയയപ്പ് നൽകി.

എസ്.എം.സി. ചെയർപേഴ്സൺ ജോഷ്ന കെ.സി. അധ്യക്ഷത വഹിച്ചു. ടീച്ചറെ ഷാളണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. സീനിയർ അധ്യാപിക ഷെമീദ വി.പി., റിട്ട. അധ്യാപകൻ പി.കെ. സതീഷ് കുമാർ, സുലൈമാൻ കെ.പി.വി., മുനവർ എം.പി., സജിത വൈ.എം., ബിജുഷ എ.കെ., സുലൈഖ കെ.പി. എന്നിവർ ആശംസകൾ നേർന്നു.

എസ്.എം.സി. വൈസ് ചെയർപേഴ്സൺ ഷോഗിത വിനീത് സ്വാഗതവും ജോഷ്ന കെ.സി. നന്ദിയും പറഞ്ഞു.




Post a Comment

Previous Post Next Post