o ഐ.കെ. കുമാരൻ സ്കൂളിലെ അധ്യാപക സ്ഥലംമാറ്റം: പ്രതിഷേധവുമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി*
Latest News


 

ഐ.കെ. കുമാരൻ സ്കൂളിലെ അധ്യാപക സ്ഥലംമാറ്റം: പ്രതിഷേധവുമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി*

 *ഐ.കെ. കുമാരൻ സ്കൂളിലെ അധ്യാപക സ്ഥലംമാറ്റം: പ്രതിഷേധവുമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി*



*വിദ്യാർത്ഥികളുടെ ഭാവി അവഗണിക്കരുത്; അധ്യാപകരെ അധ്യയനവർഷം കഴിയുന്നതുവരെ നിലനിർത്തണം*


മാഹി: പന്തക്കൽ പി.എം. ശ്രീ ഐ.കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യയനവർഷത്തിന്റെ പകുതിയിൽ ഏകദേശം 13 അധ്യാപകരെ ഒരുമിച്ച് സ്ഥലംമാറ്റിയ നടപടിക്കെതിരെ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നടപടി വിദ്യാർത്ഥികളുടെ പഠനത്തെയും മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.


നിലവിലെ അധ്യാപകരെ അധ്യയനവർഷം അവസാനിക്കുന്നതുവരെ സ്കൂളിൽ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ വൈസ് പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ നടത്തുന്ന കുത്തിയിരിപ്പ് സമരത്തിന് കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു.


വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്ന വിഷയത്തിൽ മാഹി എം.എൽ.എ. സ്വീകരിച്ച നടപടികളും മാഹി അഡ്മിനിസ്ട്രേഷന്റെ നിലപാടും വ്യക്തമാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.


വിദ്യാർത്ഥികളുടെ പഠനതാൽപര്യവും ഭാവിയും സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും പഠനം തടസ്സപ്പെടാത്ത സാഹചര്യം ഉറപ്പാക്കണമെന്നും മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



Post a Comment

Previous Post Next Post