നിർമ്മാണം നടക്കുന്ന പുതിയ പെട്രോൾ പമ്പുകൾക്കെതിരെ പ്രതിഷേധം അലയടിച്ചു
ചൊക്ലി -ഈസ്റ്റ് പള്ളൂർ റോഡിൽ പുതുതായി വരുന്ന പെട്രോൾ പമ്പുകൾക്കെതിരെ ആക്ഷൻ കമ്മിറ്റി എഗൈൻസ്റ്റ് പെട്രോൾ പമ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (ഒക്ടോബർ 23) വൈകുന്നേരം 6.30-ന് നടന്ന സായാഹ്ന ധർണയിലും തുടർന്ന് നടന്ന മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധത്തിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ഇ.പി.ആർ.എ. പ്രസിഡന്റ് അശോകൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ കക്ഷി നേതാക്കളായ വടക്കൻ ജനാർദ്ദനൻ , (സി.പി.എം.) മോഹനൻ കെ., (ഐ.എൻ.സി.)( ബഷീർ കൂലോത്ത് കണ്ടി (ഐ.യു.എം.എൽ.) അഡ്വ. അശോകൻ നെല്ലിയോട്ടിൽ, ഇ.പി.ആർ.എ. ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി, അഷ്കർ മഹിമ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ കമ്മിറ്റി പ്രസിഡന്റ് ദാമോദരൻ കെ. അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി രോഷ്ലാൽ ദാമോദരൻ സ്വാഗതവും കൺവീനർ രാഗേഷ് വി എം നന്ദിയും പറഞ്ഞു.
ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ മാഹി മുഴുവൻ സമരം വ്യാപിപ്പിക്കുമെന്നും പെട്രോൾ പമ്പുകളുടെ പ്രവർത്തനം പൂർണമായി നിർത്തലാക്കുന്നതടക്കമുള്ള കടുത്ത സമരങ്ങളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നൽകി.

Post a Comment