നോർത്ത് കേരള കിഡ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നവംബർ 7-ന് മാഹിയിൽ
മാഹി: ഫിറ്റ്‌നസ് അക്കാദമി മാഹിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ കായികപ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന നോർത്ത് കേരള കിഡ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2026 നവംബർ 7 ശനിയാഴ്ച മാഹി കോളേജ് ഗ്രൗണ്ടിൽ നടക്കും.
മാഹിയിലെയും വടക്കൻ കേരളത്തിലെയും കുട്ടികൾക്ക് ഒരേ വേദിയിൽ തങ്ങളുടെ കായികമികവ് പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. സ്കൂളുകൾക്കും രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾക്കും സ്പോർട്സ് അക്കാദമികൾക്കും മത്സരത്തിൽ പങ്കെടുക്കാം.
മത്സരയിനങ്ങൾ: 50 മീറ്റർ ഓട്ടം, 50 മീറ്റർ ഹർഡിൽസ് ഓട്ടം, സ്റ്റാൻഡിങ് ബ്രോഡ് ജംപ്, കിഡ്സ് ജാവലിൻ, 4 × 50 മീറ്റർ ഷട്ടിൽ റിലേ. അണ്ടർ-8, അണ്ടർ-10, അണ്ടർ-12 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
വിജയികൾക്ക് ക്യാഷ് പ്രൈസ്, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് പുതുച്ചേരി അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന അത്‌ലറ്റിക്സ് മീറ്റിൽ പങ്കെടുക്കുന്നതിനുള്ള അവസരവും ലഭ്യമാക്കും. പങ്കെടുക്കുന്ന കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം, കുടിവെള്ളം, ലഘുഭക്ഷണം എന്നിവയും നൽകും.
.

Post a Comment