*കിണർവെള്ളത്തിൽ പെട്രോൾ കലർന്ന സംഭവം: കുഞ്ഞിപ്പുരമുക്ക് റസിഡൻസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ*
മാഹി: പെട്രോൾ പമ്പിൽനിന്ന് കിണർവെള്ളത്തിൽ പെട്രോൾ കലർന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കുഞ്ഞിപ്പുരമുക്ക് റസിഡൻസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിന് മുന്നിൽ ധർണ നടത്തി. പരിസ്ഥിതി പ്രവർത്തകൻ സി.പി. ഹരീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് കെ.പി. യതീഷ് കുമാർ അധ്യക്ഷത വഹിച്ചു. പി.ടി. പ്രേമരാജൻ സമരാവശ്യങ്ങൾ വിശദീകരിച്ചു. ഷാജി പിണക്കാട്, കനക കനകരാജ് എന്നിവർ സംസാരിച്ചു.
സെക്രട്ടറി കെ.എം. പീതാംബരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഗിരീശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment