o കുടിവെള്ളത്തിൽ ഇന്ധനമലിനീകരണം പെട്രോൾ പമ്പുകൾ അടച്ചുപൂട്ടണം — ഡി.വൈ .എഫ് .ഐ
Latest News


 

കുടിവെള്ളത്തിൽ ഇന്ധനമലിനീകരണം പെട്രോൾ പമ്പുകൾ അടച്ചുപൂട്ടണം — ഡി.വൈ .എഫ് .ഐ

 കുടിവെള്ളത്തിൽ ഇന്ധനമലിനീകരണം പെട്രോൾ പമ്പുകൾ അടച്ചുപൂട്ടണം — ഡി.വൈ .എഫ് .ഐ



പള്ളൂർ പ്രദേശത്തെ വീടുകളിലെ കിണറുകളിലെ കുടിവെള്ളത്തിൽ ഇന്ധനത്തിന്റെ അംശം കലർന്നതായുള്ള റിപ്പോർട്ടുകൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഡി.വൈ.എഫ് ഐ.പള്ളൂർ മേഖലാ കമ്മിറ്റി 


 ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഈ സാഹചര്യം അടിയന്തരമായി പരിഹരിക്കാൻ സർക്കാർ ശക്തമായ ഇടപെടൽ നടത്തണം.

കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറുകളിലെ വെള്ളം ഇന്ധനമലിനീകരണത്തിന് ഇരയായെന്ന റിപ്പോർട്ടുകൾ പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കിണറുകളിലെ വെള്ളം ശ്വസിക്കാൻ പോലും പാടില്ലാത്ത വിധം മലിനമായെന്ന റിപ്പോർട്ടുകൾ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും മുൻഗണന നൽകിക്കൊണ്ട് മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്താനും പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനും ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണം.

ജനങ്ങളുടെ കുടിവെള്ള സുരക്ഷ ഉറപ്പാക്കുന്നതുവരെ  പെട്രോൾ പമ്പ്കൾ പ്രവർത്തനം നിർത്തിവെക്കുകയും മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്തി പരിഹാര നടപടികൾ പൂർത്തിയാക്കിയ ശേഷമേ തുടർപ്രവർത്തനത്തിന് അനുമതി നൽകാവൂ എന്നും ഡി.വൈ.എഫ്.ഐ പള്ളൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പെട്രോൾ പമ്പ് അടച്ചുപൂട്ടുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം.

ജനങ്ങളുടെ അടിസ്ഥാന അവകാശമായ ശുദ്ധമായ കുടിവെള്ളം പോലും സുരക്ഷിതമായി ലഭിക്കാത്ത സാഹചര്യം അംഗീകരിക്കാനാവില്ല. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാനും മലിനീകരണത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകണം.

സർക്കാർ അടിയന്തരമായി ഇടപെട്ട് പെട്രോൾ പമ്പ് അടച്ചുപൂട്ടുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ,സമരം കൂടുതൽ ശക്തമാക്കുകയും പ്രതിഷേധം പെട്രോൾ പമ്പുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഡി.വൈ.എഫ്.ഐ പള്ളൂർ മേഖലാ കമ്മിറ്റി  പരാതിയിലൂടെ ആവശ്യപെട്ടു 

ഡി വൈ എഫ് ഐ പ്രവർത്തകരും പ്രദേശവാസികളും 

മാഹി റിജിനൽ അഡ്മിനിസ്റ്റെറ്ററെ കണ്ട് പരാതി ബോധിപ്പിച്ചു




Post a Comment

Previous Post Next Post