o അഡ്വ. വി .പി . അബ്ദുൾറഹ്മാന്ന് സ്വീകരണം നൽകി .
Latest News


 

അഡ്വ. വി .പി . അബ്ദുൾറഹ്മാന്ന് സ്വീകരണം നൽകി .

 അഡ്വ. വി .പി . അബ്ദുൾറഹ്മാന്ന് സ്വീകരണം നൽകി .



മാഹി : പുതുച്ചേരി സംസ്ഥാന വഖ്ഫ് ബോർഡ് ചെയർമാനായി നിയമിതനായ അഡ്വ . വി .പി . അബ്ദുൾറഹ്മാന് മാഹീ മുസ്ലിം വെൽഫെയർ അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി .

മാഹീ വെൽഫെയർ ഓഫീസിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് കെ .ഇ . മമ്മൂ അധ്യക്ഷത വഹിച്ചു . സെക്രട്ടറി അബ്ദുൽ ഹമീദ് വി .കെ., ട്രെഷറർ ഹാരിസ് എം .കെ ., മുനവ്വർ , സുലൈമാൻ കെ . പി . വി ., വി ടി ശംസുദ്ധീൻ , നാസർ കല്ലാ റോത്, വസിം ടി കെ., സുലൈമാൻ കെ.പി  ,റഷീദ് പി, ഫിറോസ്, മമ്മൂ കെ ടി ,തൽഹാത്,മീന , ഷാഹിന ,ലൈല , ജസീമ എന്നിവർ സംബന്ധിച്ചു .

ചടങ്ങിൽ അഡ്വ. അബ്ദുൾറഹ്‌മാനെ അസോസിയേഷൻ ഭാരവാഹികൾ ആദരിച്ചു . വഖ്ഫ് സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും സമൂഹത്തിന്റെ ക്ഷേമത്തിനുമായി പുതിയ ചുമതലയിൽ മികച്ച പ്രവർത്തനം നടത്താൻ കഴിയട്ടെ എന്ന്‌ ഭാരവാഹികൾ ആശംസിച്ചു.

സ്വീകരണത്തിന്നു നന്ദി രേഖപ്പെടുത്തിയ അഡ്വ. വി പി അബ്ദുൾറഹ്മാൻ , വഖ്ഫ് മേഖലിയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സമൂത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചു മുന്നോട്ട്പോകുന്നതിനും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു .

Post a Comment

Previous Post Next Post