o കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം
Latest News


 

കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം


കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം 



ചൊക്ലി:സി.പി.എം. വിപുലികൃത ജില്ല കമ്മിറ്റിയുടെ ഭാഗമായി ചൊക്ലി ലോക്കൽ കമ്മിറ്റി കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. നിടുമ്പ്രം കൊക്കോ മഠത്തിൽ നായനാർ നഗറിൽ സി.പി.എം. കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് മെംബർ പി.കെ.പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. പാനൂർ ബ്ലോക്ക് പാഞ്ചായത്ത് അംഗംപി.കെ മോഹനൻ അധ്യക്ഷത വഹിച്ചു. എ. ശൈലജ, വി.കെ.രാകേഷ്, കെ. ദിനേഷ് ബാബു പി.ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എ.ടി.കെ. സജീവൻ സ്വാഗതം പറഞ്ഞു.


അടിയന്തര വസ്ഥയിൽ പോലീസ് മർദ്ദനത്തിന് ഇരയാവരും, പാർട്ടി പ്രവർത്തനത്തിന് നേതൃത്വപരമായ പങ്ക് വഹിച്ചവർ, മിച്ചഭൂമി സമര പോരാളികൾ, മുൻകാല വനിത പ്രവർത്തകർ, ജയിൽ വാസമനുഷ്ഠിച്ചവർതുടങ്ങിയവരെ ആദരിച്ചു. ചൊക്ലി പ്രദേശത്തെ എഴുത്തുകാർ, കോളേജ് യൂണിയൻ ഭാരവാഹികൾ, സ്ക്‌കൂൾ ലീഡർമാർ, സ്പോർട്സ് രംഗത്ത് കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. കലാപരിപാടികളും അരങ്ങേറി.


ചിത്രവിവരണം:കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് മെംബർ .കെ.പ്രേംനാഥ് ഉദ്ഘാടനം

Post a Comment

Previous Post Next Post