o കോൺഗ്രസ് ചെമ്പ്ര വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു
Latest News


 

കോൺഗ്രസ് ചെമ്പ്ര വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു


കോൺഗ്രസ് ചെമ്പ്ര വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു



കോൺഗ്രസ് ചെമ്പ്ര വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷവും, മുൻ പ്രധാനമന്തി ലാൽ ബഹുദുർ ശ്രാസ്ത്രി ജന്മദിനവും, മുൻ തമിഴ്നാട് മുഖ്യമന്ത്രിയും കോൺഗ്രസ് ദേശിയ അധ്യക്ഷനുമായ കെ കാമരാജ് അനുസ്മരണവും നടത്തി. മഹാത്മ ഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രി, കാമരാജ് എന്നിവരുടെ ഛായ ചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ വാർഡ്  കോൺഗ്രസ് പ്രസിഡന്റ് ഭാസ്ക്കരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ  സെക്രട്ടറി ഉത്തമൻ തിട്ടയിൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിജയന്തി വാരശുചികരണ  പ്രവൃത്തി ഉദ്ഘാടനം വാർഡ് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പ്രഭാകരൻ ചെമ്പ്ര നിർവ്വഹിച്ചു. ജീജേഷ് കുമാർ ചാമേരി, എം.പി.ശ്രീനിവാസൻ, ശശി ഭൂഷൺ.കെ, പ്രേമൻ.എം.പി, ജയൻ ആയ്യിനാട്ട്, ശ്രിധരൻ.സി എന്നിവർ സംസാരിച്ചു. മധുര പലഹാര വിതരണവും നടത്തി.


Post a Comment

Previous Post Next Post