o മത്സ്യത്തൊഴിലാളികൾ സ്വയം കുഴി തോണ്ടുന്നോ? ചെറുമത്തി പിടുത്തം വ്യാപകം
Latest News


 

മത്സ്യത്തൊഴിലാളികൾ സ്വയം കുഴി തോണ്ടുന്നോ? ചെറുമത്തി പിടുത്തം വ്യാപകം

മത്സ്യത്തൊഴിലാളികൾ സ്വയം കുഴി തോണ്ടുന്നോ?
ചെറുമത്തി പിടുത്തം വ്യാപകം



ഒഞ്ചിയം : താല്കാലിക നേട്ടം നോക്കി അളവില്‍ കുറഞ്ഞ ചെറുമത്തി വ്യാപകമായി പിടിക്കുന്നത് കാരണം  മത്സ്യതൊഴിലാളികള്‍ സ്വയം കുഴി തോണ്ടുകയാണ് . ചോമ്പാല തുറമുഖത്ത് മാത്രം ഏകദേശം രണ്ടായിരത്തിനടുത്ത് പെട്ടി ചെറു മത്തിയാണ് ബുധനാഴ്ച  വണ്ടികളില്‍ കയറ്റി വളനിര്‍മ്മാണ കമ്പിനിയിലേക്ക് കൊണ്ടുപോയത് . ചൊവ്വാഴ്ച പെട്ടിക്ക് 2500 രൂപ ഉളളത്  പിന്നീട് വില കുറഞ്ഞ് ആയിരം രൂപവരെ ആയി. 

ഇതിൽ ലാഭമുണ്ടാക്കുന്നതാവട്ടെ ഇടനിലക്കാരും

   രണ്ടാഴ്ച കഴിഞ്ഞാല്‍ കോടികള്‍ വിലമതിക്കുന്ന മത്തിയാണ് നിസാരവിലക്ക് കടലില്‍ നിന്ന് പിടിച്ചുകൊണ്ടു വരുന്നത് . ആവശ്യത്തില്‍ കൂടുതല്‍ പിടിക്കുന്നത് കാരണം മത്തി കെട്ടികിടക്കുകയാണ് . ശക്തമായ ഇടപെടല്‍ ഫിഷറീസ് വകുപ്പിന്‍റെ ഭാഗത്തുനിന്ന് ഇല്ലന്നത് മത്സബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് എന്തുമാവാം എന്ന നിലപാട് ആണ്. 

ഒക്ടോബര്‍ പത്തിന് ശേഷം മാത്രം മത്തി പിടിച്ചാല്‍ മതി എന്ന ഫിഷറീസ് വകുപ്പിന്‍റെ അറിയിപ്പ് പല തുറമുഖങ്ങളിലും ലംഘിക്കുകയാണ് . നെത്തല്‍ പിടിക്കുന്ന 22 എം.എം വല ഉപയോഗിച്ചാണ് ഇപ്പോള്‍ മത്തി പിടിക്കുന്നത് . നിയമപരമായി 33എം.എം വല ഉപയോഗിച്ചാണ് മത്തി പിടിക്കേണ്ടത് . 'ചെറു മത്തി പിടിച്ചാല്‍ പിഴ '  എന്നത് ഒഴിവാക്കി മത്തി പിടിക്കാന്‍ ഏത് വല ഉപയോഗിക്കുന്നു എന്ന് നോക്കി കര്‍ശന നടപടി സ്വീകരിച്ചാല്‍ മത്തിയുടെ വംശനാശം വരാതെ എക്കാലത്തും മത്തിയുടെ ലഭ്യത ഉറപ്പാക്കാം. ചോമ്പാലില്‍ 'വൈക്കത്തപ്പന്‍' എന്ന വളളം പുതിയ വല ഇറക്കേണ്ട ദിവസമായിരുന്നു.  കടലില്‍ ചെറുമത്തിയാണെന്ന് അറിഞ്ഞ ഉടനെ അവരുടെ തീരുമാനം മാറ്റി ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്ന്  തൊഴിലാളികള്‍ പറഞ്ഞു. താല്കാലിക നേട്ടത്തിനായി ചെറു മത്തി പിടിക്കുന്നതിനോട് എതിരാണ് ചോമ്പാലിലെ കൂടുതല്‍ തൊഴിലാളികളും. ഫിഷറീസ് വകുപ്പ് കര്‍ശന നിലപാട് ചെറു മത്തി പിടിക്കുന്നതിനെതിരെ  എല്ലാ തുറമുഖങ്ങളിലും എടുക്കണം എന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം .

Post a Comment

Previous Post Next Post