*യാത്രയയപ്പ് നൽകി.*
മാഹി: മുപ്പത്തി ഏഴ് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിരമിച്ച മാഹി ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ട് ഇൻ ചാർജ് സീനിയർ നഴ്‌സിങ്ങ് ഓഫീസർ കെ. അജിത കുമാരി, ഇരുപത്തേഴ് വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച നഴ്സിങ്ങ് ഓഫീസർ നാൻസി എന്നിവർക്ക് യാത്രയയപ്പ് നൽകി
മാഹി ആശുപത്രി അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ആർ.എം. ഓ.ഡോ. ബിജു സ്വാഗതം പറഞ്ഞു. ഡപ്യൂട്ടി ഡയറക്റ്റർ ഡോ. ഇസ്‌ഹാക്ക് മുഖ്യ ഭാഷണം നടത്തി. ഓഫീസ് സൂപ്രണ്ട് പ്രഭാകരൻ, ജെ എ.ഒ. രാധാകൃഷ്ണൻ,സീനിയർ നഴ്‌സിങ് ഓഫീസർ സി.എച്ച് വസന്ത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

Post a Comment