റസിഡൻസ് അസോസിയേഷൻ ബസ് ഷെൽട്ടർ നിർമ്മിച്ചു നൽകി
പന്തക്കൽ: പടിക്കോത്ത് റോഡിലെ 'ഒരുമ' റസിഡൻസ് അസോസിയേഷൻ പന്തക്കൽ - മൂലക്കടവ് റോഡിലെ പടിക്കോത്ത് കവലയിൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രം പണിതു നൽകി. മാഹി പൊതുമരാമത്ത് വകുപ്പിൻ്റെ അനുവാദം വാങ്ങിയാണ് ഷെൽട്ടർ പണിതത്.കൂട്ടായ്മയുടെ എട്ടാം വാർഷിക ദിനത്തിൽ അഡ്വ: ടി.അശോക് കുമാർ എം എൽ എ നാടിന് സമർപ്പിച്ചു.36000/- രൂപ ചിലവഴിച്ചാണ് ഷെൽട്ടർ പണിതത്.കൂടാതെ അസോസിയേഷൻ പരിധിയിലുള്ള റോഡുകളിൽ സൈൻ ബോർഡുകളും സ്ഥാപിച്ചു.സർക്കാർ ബസ്സുകൾ ഉൾപ്പെടെ എട്ട് ബസ്സുകളും, സ്കൂൾ, കോളേജ് ബസ്സുകളും കടന്നു പോകുന്ന ഈ പ്രദേശത്ത് ഷെൽട്ടർ പണിത് നൽകിയതിൽ കൂട്ടായ്മയെ എം എൽ എ അഭിനന്ദിച്ചു.
കൂട്ടായ്മയുടെ വാർഷികാഘോഷവും എം എൽ എ ഉദ്ഘാടനം ചെയ്തു.മുൻ കൗൺസിലർമാരായ ടി.കെ.ഗംഗാധരൻ, കെ.വി.മോഹനൻ, സുരേഷ് കോമത്ത്, കൂട്ടായ്മ പ്രസിഡൻ്റ് പി. നാണു, ടി.എം.പവിത്രൻ എന്നിവർ പ്രസംഗിച്ചു.അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.

Post a Comment