അഴിയൂരിൽ വ്യാപാരികൾ പന്തംകൊളുത്തി പ്രകടനം നടത്തി.
അഴിയൂർ : യു.പി.ഐ ഇടപാടിന് എം ഡി. ആർ ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 15 ന് കേരള വ്യപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക് ഭവൻ മാർച്ച് നടത്തുന്നതിൻ്റെ മുന്നോടിയായി അഴിയൂർ ചുങ്കം യൂണിറ്റിൻ്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ ജാഥ നടത്തി.
യൂണിറ്റ് പ്രസിഡണ്ട് ബബിത് തയ്യിൽ, സെക്രട്ടറി രാജേഷ് അഴിയൂർ, മഹമ്മൂദ് ഫനാർ, നവാസ് നെല്ലോളി , സജീഷ് ഉണ്ണി, മുബാസ് കല്ലേരി, ബിറ്റു എം , സരുൺ ബി ,ജയൻ അബി , ജിതിൻ രാജ്, പ്രജീഷ് മുത്തു , പവിത്രൻ, രഗീഷ് കെ. സി , സിറാജ് രിഫായ്, ഷിജു എൻസി, എന്നിവർ നേതൃത്വം നൽകി.

Post a Comment