വിശ്വാസത്തിന്റെ ദീപനാളങ്ങളും ഭക്തിസാന്ദ്രമായ പ്രാർത്ഥനാ മന്ത്രങ്ങളും അലയടിച്ച് മയ്യഴിയുടെ തെരുവീഥികൾ :ആവിലമാതാവിന് ഭക്തിനിർഭരമായ സ്വീകരണം
രാത്രി ഏഴിന്ബാന്റ്മേളം കുരിശ് വാഹകർ, ചെണ്ടമേളം,കൊമ്പിരി , ഭക്ത ജനങ്ങൾ എന്നീ അകമ്പടിയോടെ വിശുദ്ധയുടെ ദാരുശില്പം ദീപാലംകൃതമായ രഥത്തിൽ വഹിച്ച് നഗരവീഥികളിലൂടെ നീങ്ങിയപ്പോൾ, കയ്യിൽ തിരികൊളുത്തിയ മെഴുകുതിരികളുമായി ഭക്തജനങ്ങൾ പ്രാർത്ഥനാപൂർവ്വം അനുഗമിച്ചു.
മുണ്ടോക്ക് ജംഗ്ഷൻ, കെ ടി സി ജംഗ്ഷൻ പോലീസ് സ്റ്റേഷന് മുൻ വശത്ത് കൂടി ടാഗോർ പാർക്ക് , മൈതാനം റോഡിലൂടെ ആശുപത്രി ജംഗ്ഷൻ പാറക്കൽ പൂഴിത്തല റോഡ് വഴി ചൂടിക്കോട്ട, ആശുപത്രിക്ക് മുൻ വശത്ത് കൂടെ സഞ്ചരിച്ച് , ലാഫാർമ്മ റോഡ് വഴി വേണുഗോപാലാലയ ക്ഷേത്രത്തിന് മുൻ വശത്ത് കൂടി ഇന്ത്യൻ ബാങ്ക് റോഡ് വഴി രാത്രി പന്ത്രണ്ട് മണിയോടെ ദേവാലയത്തിന് മുന്നിൽ സമാപിച്ചു
ഉത്സവത്തോടനുബന്ധിച്ച് പുതുച്ചേരി പൊലീസിന്റെ നേതൃത്വത്തിൽ നഗരത്തിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഒക്ടോബർ 5-ന് കൊടിയേറിയ ആത്മീയോത്സവം ഒക്ടോബർ 22-ന് നടക്കുന്ന ഔദ്യോഗിക കൊടിയിറക്കത്തോടെ സമാപിക്കും.



Post a Comment