o ഔഷധസസ്യങ്ങളെക്കുറിച്ചുള്ള "അഥർവ്വ്" ദേശീയ സെമിനാർ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്‌ഘാടനം ചെയ്തു*
Latest News


 

ഔഷധസസ്യങ്ങളെക്കുറിച്ചുള്ള "അഥർവ്വ്" ദേശീയ സെമിനാർ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്‌ഘാടനം ചെയ്തു*

 *ഔഷധസസ്യങ്ങളെക്കുറിച്ചുള്ള "അഥർവ്വ്" ദേശീയ സെമിനാർ  മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്‌ഘാടനം ചെയ്തു* 




മാഹി: രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പ്‌പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ, ആയുഷ് ഡയറക്ടറേറ്റ്, പുതുച്ചേരി സർക്കാർ, സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ്സ് ബോർഡ്, നാഷണൽ മെഡിസിനൽ പ്ലാൻ്റ്സ് ബോർഡ് എന്നിവയുടെ സഹകരണത്തോടെ അഥർവ് -2026 ദേശീയ സെമിനാർ ഒക്ടോബർ 30 ന് കോളജ് ഓഡിറ്റോറിയത്തിൽ നടന്നു


“ഡിജിറ്റൽ യുഗത്തിലെ ആയുർവേദം - തെറ്റായ വിവരങ്ങളിൽനിന്ന് ആയുർവേദത്തെ സംരക്ഷിക്കുക” എന്നതാണ് സെമിനാറിൻ്റെ പ്രമേയം. രാവിലെ 9 മണിക്ക്  

മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർഐ.എ.എസ്. അധ്യക്ഷതയിൽ  മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു.



നാഷണൽ മെഡിസിനൽ പ്ലാൻ്റ്സ് ബോർഡ് പ്രതിനിധി ഡോ. എൻ എം.സുധീപ് എൻ.എം. മുഖ്യപ്രഭാഷണം നടത്തി. മാഹി മുനിസിപ്പൽ കമ്മീഷണർ കെ.പി. ശ്രീജിത്ത് സംസാരിച്ചു.പ്രിൻസിപ്പൽ ഡോ. കുബേർ സംഘ് സ്വാഗതവും,

ഡോ. ജി. ജഗദീഷ് നന്ദിയും പറഞ്ഞു


 

ആയുർവേദത്തിലെ ശാസ്ത്രീയ ഗവേഷണം, ഔഷധസസ്യങ്ങളുടെ സുസ്ഥിര കൃഷി, ഡിജിറ്റൽ മാധ്യമങ്ങളിലെ തെറ്റായ ആരോഗ്യവിവരങ്ങൾ, പഞ്ചകർമ ചികിത്സയുടെ സമകാലിക പ്രസക്തി എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ സെഷനുകളും നടന്നു 


അധ്യാപകർ, ചികിത്സകർ, ഗവേഷകർ, - ജി. .വിദ്യാർഥികൾ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post