o കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം
Latest News


 

കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം

 കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം



ന്യൂമാഹി : സിപിഐ എം സംസ്ഥാന സെക്രട്ടറിമാരായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെയും, സി എച്ച് കണാരൻ്റെയും ചരമ വാർഷിക ദിനാചരണം " ചിരസ്മരണ" യുടെയും വിപുലീകൃത ജില്ലാ കമ്മിറ്റിയുടെയും ഭാഗമായി ന്യൂമാഹി ലോക്കൽ കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം അഴീക്കലിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. രക്തസാക്ഷി കുടുംബാഗങ്ങൾ, മുതിർന്ന പാർട്ടിമെമ്പർമാർ, അടിയന്തരാവസ്ഥയിലെ പോരാളികൾ എന്നിവരെ ഏറിയ സെക്രട്ടറി സി കെ രമേശൻ ആദരിച്ചു. എ രമേശ് ബാബു, പി പി സനിൽ, വടക്കൻ ജനാർദ്ദനൻ, കെ എ രത്നകുമാർ, സി വി ഹേമന്ത് എന്നിവർ സംസാരിച്ചു. ചെണ്ടമേളവും, വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

Post a Comment

Previous Post Next Post