തൊട്ടിൽപ്പാലത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം: പെരിങ്ങത്തൂർ സ്വദേശി പരിക്കുകളോടെ രക്ഷപ്പെട്ടു
തൊട്ടിൽപ്പാലം: തൊട്ടിൽപ്പാലം-വയനാട് റോഡിലെ മൂന്നാംകൈയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. വയനാട് ഭാഗത്തുനിന്ന് കുറ്റ്യാടി ചുരം ഇറങ്ങിവരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന പെരിങ്ങത്തൂർ സ്വദേശിക്ക് നിസ്സാര പരിക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകരുകയും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തെങ്കിലും യാത്രക്കാരൻ വലിയ അപായമില്ലാതെ രക്ഷപ്പെട്ടു. പരിക്കേറ്റ പെരിങ്ങത്തൂർ സ്വദേശിയെ തൊട്ടിൽപ്പാലം ഇഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment