*തട്ടഞ്ചാവടിയിൽ അശോക് ആനന്ദ് 13,358 വോട്ടുകൾ നേടി വിജയിച്ചു
പുതുച്ചേരി: തട്ടഞ്ചാവടി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൻആർ കോൺഗ്രസ് സ്ഥാനാർഥി എ. അശോക് ആനന്ദ് 13,358 വോട്ടുകൾ നേടി വിജയിച്ചു.
കോൺഗ്രസ് സ്ഥാനാർഥി ഇ. വിനായകം 4,876 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി
ആകെ പോൾ ചെയ്ത വോട്ടുകളുടെ 61.12 ശതമാനമാണ് എ. അശോക് ആനന്ദ് നേടിയത്. .
ഡിഎംകെ സ്ഥാനാർഥി കെ. സേതു സെൽവന് 2,664 വോട്ടുകളാണ് ലഭിച്ചത്. 12.19 ശതമാനം വോട്ടുകൾ നേടിയ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സിപിഐ സ്ഥാനാർഥി എ.എം. സലീമിന് 310 വോട്ടുകൾ ലഭിച്ചു.
തട്ടഞ്ചാവടി ഉപതിരഞ്ഞെടുപ്പിൽ 80.81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്.

Post a Comment