*പെൻഷണേർസ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം നടത്തി*
പാനൂർ :
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണത്തിനായി ദേശീയതലത്തിൽ നടക്കുന്ന ബഹുജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പാനൂരിൽ പ്രകടനവും പൊതുയോഗവും
സംഘടിപ്പിച്ചു
ജില്ലാ കമ്മിറ്റി അംഗം വി പി നാണു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു
വൈസ് പ്രസിഡണ്ട് പി കുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി കെ രാമചന്ദ്രൻ, കെ സി കുഞ്ഞിക്കണ്ണൻ,പി കുമാരൻ, വി പി പ്രേമചന്ദ്രൻ, കെ എൻ ജയതിലക്,പി കെ രാജൻ, പി വി ഷൈമ, വി വിമല തുടങ്ങിയവർ സംസാരിച്ചു. പാനൂർ ഗവൺമെന്റ് എൽപി സ്കൂൾ പരിസരത്തുനിന്ന് പ്രകടനമായാണ് പ്രവർത്തകർ ബസ്റ്റാൻഡിൽ എത്തിയത്.

Post a Comment