കേരളോത്സവത്തിന് തുടക്കമായി.
ചൊക്ലി:കായിക മത്സരത്തിന് തുടക്കം കുറിച്ച് ചൊക്ലി ഗ്രാമ പഞ്ചായത്ത് 2026 ലെ കേരളത്സവം പഞ്ചായത്ത് തല ഉദ്ഘാടനം മോന്താൽ ടർഫിൽ ക്രിക്കറ്റ് മത്സരത്തോടെ ആരംഭിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഹോക്കി താരം, ജൂനിയർ ഏഷ്യ കപ്പ് സ്വർണ്ണ മെഡൽ ജേതാവ്, ഇന്ത്യൻ മാസ്റ്റേഴ്‌സ് ഹോക്കി താരം, ഏഷ്യൻ ചാമ്പ്യൻഷിപ്പ് സ്വർണ്ണ മെഡൽ ജേതാവ്, ലോകകപ്പ് മാസ്റ്റേഴ്സ് ഇന്ത്യൻ താരം, കേരള ഹോക്കി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി,നേഷണൽ ഹോക്കി അംപയർ, മുൻടെക്നിക്കൽ കമ്മിറ്റി ചെയർമാനുമായ നിയാസ് കെ വിശിഷ്ട അതിഥിയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺകെ.ടി.കെ പ്രദീപൻ അധ്യക്ഷത വഹിച്ചു.
വരക്കുൽ പുരുഷു സ്വാഗതം പറഞ്ഞു ഗ്രാമ പഞ്ചായത്ത് വൈ സ്പ്രസിഡണ്ട് കെ.എം സപ്ന, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അമൽരാജ്,വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി.ജയചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻന്റ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.പി. ഷമീന, ബ്ലോ ക്ക് പഞ്ചായത്ത് അംഗം മിഫ്ത്താഹ്, പഞ്ചായത്ത് ജീവനക്കാരായായ അജിത് കുമാർ പി, ഷനിൽകുമാർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായായ റിജിന കെ, സജീത എൻ, പി, വിനി.കെ.,ഷംസാന, ആരതി ടീച്ചർ, ജനീബസി.കെ, ജീൻസി കെ.പി, സാദീഖ് ഒ.കെ തുടങ്ങിയവരും, പ്രദീപൻ കൊട്ടേ മ്മൽ, നിഖിൽകെ.കെ, നിവേദ് എ.പി എന്നിവരും ഉദ്ഘാടന പരിപടിയിൽ പങ്കെടുത്തു.ടീമുകളുടെ ശക്തമായ മത്സരം കാണാൻ നൂറു കണക്കിന് കാണികളുമെത്തി.

Post a Comment