*മാഹി ഡിസ്ട്രിക്ട് അത്‌ലറ്റിക് മീറ്റ് സംഘടിപ്പിച്ചു*
പന്തക്കൽ: മാഹി ഡിസ്ട്രിക്ട് അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ‘നിഡ് ജാം സ്പോർട്സ് മീറ്റ്’ സംഘടിപ്പിച്ചു. ഒക്ടോബർ 28ന് പന്തക്കൽ ഐ.കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മീറ്റ് ഫുട്ബോൾ പരിശീലകൻ പി.ആർ. സലീം ഉദ്ഘാടനം ചെയ്തു. അനീഷ് പി.പി. അധ്യക്ഷത വഹിച്ചു. ശരൺ മോഹൻ സ്വാഗതവും മുഹമ്മദ് ഷെഹീർ നന്ദിയും പറഞ്ഞു.
മീറ്റിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകൾക്ക് ഹൈദരാബാദിൽ നടക്കുന്ന ദേശീയതല ഇന്റർ ഡിസ്ട്രിക്ട് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. മാഹിയിലെ കായികപ്രതിഭകളെ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിച്ചത്.

Post a Comment