ടീൻസ് ക്ലബ്ബ് ഉദ്ഘാടനം
പെരിങ്ങത്തൂർ :സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന പദ്ധതിയുടെ ഭാഗമായി പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന ടീൻസ് ക്ലബിൻ്റെ ഉദ്ഘാടനം പ്രശസ്ത കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റും പരിശീലകയുമായ ഷംന സജിത്ത് നിർവ്വഹിച്ചു., ടീൻസ് ക്ലബ് നോഡൽ ഓഫീസർ സമീർ ഓണിയിൽ ആമുഖ ഭാഷണം നടത്തി. സ്‌കൂൾ പ്രധാനാധ്യാപകൻ വി കെ അബ്ദുൾ നാസർ അധ്യക്ഷനായ ചടങ്ങിൽ പി ടി എ പ്രസിഡൻ് എൻ എ മുനീർ, കെ ടി ജാഫർ, എ പി റഷീദ്, മുഹമ്മദ് ഹാരിസ് എം , ഫൈ സുന്നിസ പി, സിന്ധു ബി എന്നിവർ സംസാരിച്ചു ടീൻസ് ക്ലബ് കൺവീനർ ഷെസിൻ പി നന്ദി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിശീലഹത്തിന് ഷംന സജിത്ത് നേതൃത്വം നൽകി.

Post a Comment