o കേരളോൽസവത്തിന് തിങ്കളാഴ്‌ച തുടക്കം
Latest News


 

കേരളോൽസവത്തിന് തിങ്കളാഴ്‌ച തുടക്കം

 *കേരളോൽസവത്തിന് തിങ്കളാഴ്‌ച തുടക്കം* 



ചൊക്ളി :ചൊക്ലി പഞ്ചായത്ത് കേരളോൽസവം തിങ്കൾ മുതൽ നവംബർ 8 വരെ പഞ്ചയത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കും. മുന്നോടിയായി ചൊക്ലി ടൗണിൽ വിളംബര ഘോഷയാത്ര നടന്നു.പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ, സിഡിഎസ്, എഡിഎസ് അംഗങ്ങൾ ,കുടുംബശ്രീ, രാമവിലാസം, വി പി ഓറിയന്റൽ സ്കൂളിലെ എൻഎസ്എസ് ,എൻസിസി, റെഡ് ക്രോസ്സ് , സ്കൗട്ട് ഗൈഡ് , ജൂനിയർ റെഡ് ക്രോസ് എന്നിവർ വിളംബര ഘോഷ യാത്രയിൽ അണിനിരന്നു.

26ന് നിടുമ്പ്രം മൊയാരം ഇന്‍ഡോര്‍ കോര്‍ട്ടില്‍ ഷട്ടില്‍ മത്സരങ്ങളോടെയാണ് തുടക്കം.27 ന് മോന്താല്‍ ടര്‍ഫില്‍ ക്രിക്കറ്റ് മത്സരം. 28ന് കീഴ്മാടം അസ്‌കോ ടര്‍ഫില്‍ ഫുട്‌ബോള്‍ മത്സരം 29ന് നിടുമ്പ്രം മാസ് ക്ലബ്ബില്‍ കബഡി മത്സരം.30 ന് പഞ്ചായത്ത് ഹാളിൽ ചെസ്സ് ടൂർണമെൻ്റ്. 31ന് നിടുമ്പ്രം ചാത്തുപിടികയിലെ സ്ഫടികം ക്ലബ്ബില്‍ വടംവലി മത്സരം. നവംബര്‍ ഒന്നിന് ചൊക്ലി കാഞ്ഞിരത്തില്‍ കീഴിലെ ആര്‍വി എച്ച്എസ്എസില്‍ വോളിബോള്‍ ടൂർണമെൻ്റും നടക്കും. നവംബര്‍ ഏഴിന് ചൊക്ലി - കവിയൂർ റോഡിൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ അത് ലറ്റിക്സ് .എട്ടിന് ചൊക്ലി വി പി ഒ എച്ച് എസില്‍ കലാമത്സരങ്ങളും അരങ്ങേറും.

Post a Comment

Previous Post Next Post