സ്വച്ഛതാ ഹി സേവാ: മാഹിയിൽ വിവിധ കേന്ദ്രങ്ങളിൽ ജനകീയ ശുചീകരണ പരിപാടി സംഘടിപ്പിച്ചു
മാഹി, 02.10.2026: സ്വച്ഛതാ ഹി സേവാ പ്രചാരണത്തിന്റെ ഭാഗമായി മാഹി ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ മാഹിയിലെ വിവിധ കേന്ദ്രങ്ങളിൽ ജനകീയ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മാഹി എം.എൽ.എ. അഡ്വ. ടി. അശോക് കുമാർ നിർവഹിച്ചു. റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ, ഐ.എ.എസ്. അധ്യക്ഷത വഹിച്ചു.
സൂപ്രണ്ട് ഓഫ് പോലീസ് ധനശേഖരൻ, റീജിയണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസ് സൂപ്രണ്ട് പ്രവീൺ പാനിശ്ശേരി, ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി മാഹി ബീച്ച്, റിവർസൈഡ് വാക്ക്വേ, മഞ്ചക്കൽ വാട്ടർ സ്പോർട്സ് കോംപ്ലക്സ്, ഹില്ലോക് എന്നിവ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, മഹിളാ സമാജം പ്രവർത്തകർ, വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും എൻ.എസ്.എസ്. വളണ്ടിയർമാർ, വിദ്യാർഥികൾ, ആപ്ദ മിത്ര വോളന്റിയർമാർ, പോലീസ് തുടങ്ങി നിരവധി പേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി മാഹി എം.എൽ.എ. അഡ്വ. ടി. അശോക്
കുമാറും റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ, ഐ.എ.എസും വൃക്ഷത്തൈകൾ നട്ടു. പരിപാടിയിൽ പങ്കെടുത്ത എല്ലാ സന്നദ്ധ പ്രവർത്തകർക്കും ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.
മുൻ മന്ത്രി ഇ. വൽസരാജ്, മുൻ എം.എൽ.എമാരായ ശ്രീ. രമേഷ് പറമ്പത്ത്, ശ്രീ. വി. രാമചന്ദ്രൻ, ആരോഗ്യ ഡെപ്യൂട്ടി ഡയരക്ടർ ഡോ: ഇസ്ഹാക്ക്, അക്കൗണ്ട്സ് & ട്രഷറിസ് ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുനിയിൽ, വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം.തനൂജ, മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ മാണിക്കസാമി, മാനേജർ പ്രവീൺ കുമാർ, PWD എക്സിക്യൂട്ടീവ് എഞ്ചിനീയർ രവിചന്ദ്രൻ, ഫിഷറീസ് അസി.ഡയരക്ടർ ഇ.പി.ശിവകുമാർ, പോലീസ് ഇൻസ്പെക്ടർ പി.എ. അനിൽ കുമാർ രാഷ്ട്രീയ, സാമൂഹ്യ രംഗത്തുള്ള പ്രമുഖർ സംബന്ധിച്ചു. ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ഹരിതാഭമായ മാഹി എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി.
മാഹി സ്റ്റാച്ച്യൂ ജംഗ്ഷനിലെ മഹാത്മാ ഗാന്ധിയുടെ പൂർണ്ണകായക പ്രതിമയിൽ മാഹി ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും തുടർന്ന് മാഹി ഗവ. ഹൗസിൽ സർവ്വമത പ്രാർത്ഥനയും നടന്നു

Post a Comment