o ഭാരതീയവിചാരകേന്ദ്രം പുസ്തക ചർച്ച നടത്തി*
Latest News


 

ഭാരതീയവിചാരകേന്ദ്രം പുസ്തക ചർച്ച നടത്തി*

 *ഭാരതീയവിചാരകേന്ദ്രം പുസ്തക ചർച്ച നടത്തി*



ഭാരതീയവിചാരകേന്ദ്രം ആഹ്വാനം ചെയ്ത വായനാ സപ്താഹത്തോടനുബന്ധിച്ച് മാഹി സ്ഥാനീയ സമിതി സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ പി. പരമേശ്വർജിയുടെ "കേരളം ഭ്രാന്താലയത്തിൽ നിന്ന്  തീർത്ഥാലയത്തിലേക്ക്"  എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ച വിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സെക്രട്ടറി മനോജ് കെ. പി.  അവതരിപ്പിച്ചു.

സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിച്ച കേരളത്തെ മഹാത്മാഗാന്ധി തീർത്ഥാലയം എന്ന് വിശേഷിപ്പിച്ചതിന് കാരണമായത് ചട്ടമ്പിസ്വാമികളേയും ശ്രീനാരായണ ഗുരുവിനേയും പോലുള്ള സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രവർത്തനമായിരുന്നുവെന്ന് പി പരമേശ്വർജി അദ്ദേഹത്തിൻ്റെ പുസ്തകത്തിൽ പറഞ്ഞതിൽ നമുക്ക് ഏറെ പഠിക്കാനുണ്ട് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ജനനി പ്രകാശൻ സ്വാഗതം പറഞ്ഞു അഡ്വ. ബി. ഗോകുലൻ അദ്ധ്യക്ഷം വഹിച്ചു. പി. ടി. ദേവരാജൻ നന്ദി പറഞ്ഞു. ഹരിദാസ്.കെ, എൻ.സി.സത്യനാഥൻ, ജയസൂര്യ ബാബു,പത്മനാഭൻ മാസ്റ്റർ, അഡ്വ. കെ അശോകൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു

Post a Comment

Previous Post Next Post