ജനറൽ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്റർ ഒഴിവ്
തലശ്ശേരി ജനറൽ ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിലേക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഐ.ടി.ഐയിൽ നിന്നും നേഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് (ഇലക്ട്രീഷ്യൻ, ഫിറ്റർ, വെൽഡർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, റഫ്രിജറേഷൻ, എയർ കണ്ടിഷണിംഗ് മുതലായവ) അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ,ഇലക്ട്രോണിക്സ് എൻജീനിയറിംഗ്, ഇൻസ്ട്രുമെന്റേഷൻ എർജീനിയറിംഗ് ഇവയിൽ ഏതെങ്കിലും, ഡിപ്ലോമ, ഡിഗ്രി - ഈ മാസം 29 ന് രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ.- താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ, യോഗ്യത, മേൽ വിലാസം, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോ ഡാറ്റാ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഇന്റർവ്യൂ ബോർഡിന് മുൻപാകെ ഹാജരാവണമെന്ന് സുപ്രണ്ട് അറിയിച്ചു..

Post a Comment