മാഹി മേഖല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
തിലക് മെമ്മോറിയൽ റീഡിംഗ് റൂം & സ്പോർട്സ് ക്ലബ്ബ്, മാഹിയുടെ ആഭിമുഖ്യത്തിൽ മാഹി മേഖല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച്
2026 ഒക്ടോബർ 2 വെള്ളിയാഴ്‌ച്ച മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് ക്ളബിൻ്റ 36-ാമത് മാഹി മേഖല ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്
മുന്നൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു
തിലക് ക്ലബ്ബ് പ്രസിഡണ്ട് കെ. ഹരീന്ദ്രൻ്റെ അധ്യക്ഷതയിൽ
ചിത്രരചനാമത്സരം ചിത്രകാരനും അദ്ധ്യാപകനുമായ രാഗേഷ് പുന്നോൽ ഉദ്ഘാടനം ചെയ്തു
മുൻ നഗരസഭ ഉപാധ്യക്ഷൻ പി.പി. വിനോദൻ മുഖ്യ ഭാഷണം നടത്തി
സെക്രട്ടറി പി.സി. ദിനേശൻ സ്വാഗതവും ട്രഷറർ കെ.കെ.അനിൽകുമാർ നന്ദിയും പറഞ്ഞു
ഷാജു കാനത്തിൽ . ടി.പി അജിതൻ . പി.പി. വേണുഗോപാൽ . കെ കെ ജയപ്രകാശ് .കെ.സി മജീദ് . ശരവണൻ .തുടങ്ങിയവർ നേതൃത്വം നൽകി


Post a Comment