o പ്രഭാതഭേരിയും ഗാന്ധി ജയന്തി ആഘോഷവും*
Latest News


 

പ്രഭാതഭേരിയും ഗാന്ധി ജയന്തി ആഘോഷവും*

  *പ്രഭാതഭേരിയും ഗാന്ധി ജയന്തി ആഘോഷവും*




പള്ളൂർ : രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ 157-മാത് ജന്മദിനത്തിൽ കോയ്യോട്ട് തെരു, നാലുതറ ,പള്ളൂർ പ്രദേശങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ കാലത്ത് പ്രഭാതഭേരി നടത്തി.


പള്ളൂർ ഇന്ദിരാഭവനിൽ നടന്ന ഗാന്ധി ജയന്തി പരിപാടിയിൽ കെ.രവിന്ദ്രൻ അധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്യംജിത്ത് പാറക്കൽ ജന്മദിന സംഗമം ഉദ്ഘാടനം ചെയ്തു. 


മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ജീതേഷ് വാഴയിൽ. ജീജേഷ് കുമാർ ചാമേരി, അജയൻ പൂഴിയിൽ, മാഹി മേഖല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മുഹമ്മദ്‌ സർഫാസ് , സി.എസ്. ഓ നേതാവ് പവിത്രൻ കെ എം എന്നിവർ സംസാരിച്ചു. 


ഷെജിൻ കെ.ടി സ്വാഗതവും പ്രേംജിത്ത് പള്ളൂർ നന്ദിയും പറഞ്ഞു. മധുര പലഹാര വിതരണവും നടത്തി.

Post a Comment

Previous Post Next Post