o പെട്രോൾ പമ്പ് തൊഴിലാളികൾക്ക് പ്രതിമാസം 900/- രൂപ ശമ്പള വർധനവ് സൂചനാ സമരം പിൻവലിച്ചു
Latest News


 

പെട്രോൾ പമ്പ് തൊഴിലാളികൾക്ക് പ്രതിമാസം 900/- രൂപ ശമ്പള വർധനവ് സൂചനാ സമരം പിൻവലിച്ചു

 പെട്രോൾ പമ്പ് തൊഴിലാളികൾക്ക് പ്രതിമാസം 900/- രൂപ ശമ്പള വർധനവ്
സൂചനാ സമരം പിൻവലിച്ചു



മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾക്ക് 900/- രൂപ ശമ്പള വർധനവ് അനുവദിച്ചു- ലേബർ ഓഫീസർ തസ്തികയിൽ ഉദ്യോഗസ്ഥനില്ലാത്തതിനാൽ റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാറിൻ്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്.മാഹി പോലീസ് സൂപ്രണ്ട് ബി.ധനശേഖരനും ചർച്ചയിൽ പങ്കെടുത്തു.ഇതോടെ  സംയുക്ത ട്രേഡ് യൂനിയൻ ആഹ്വാനം ചെയ്ത വെള്ളിയാഴ്ച്ചത്തെ  സൂചനാ പണിമുടക്കും, അടുത്ത മാസം നടത്താനുദ്ദേശിച്ച അനിശ്ചിതകാല സമരവും പിൻവലിച്ചതായി നേതാക്കൾ അറിയിച്ചു.

     ഗവ.ഹൗസിൽ നടന്ന ചർച്ചയിൽ പമ്പുടമകളെ പ്രതിനിധീകരിച്ച് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.എൻ.ഗണേശൻ, സെക്രട്ടറി കെ.സുജിത്ത്, സജിത്ത് നാരായണൻ, കെ.മജീദ്, കെ.കെ. അനിൽ കുമാർ എന്നിവരും, സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളായ എ.പ്രേമരാജൻ, പി.സി.പ്രകാശൻ, ഹാരിസ് പരന്തിരാട്ട്, ടി.സുരേന്ദ്രൻ (സി.ഐ.ടി.യു), കെ.ടി. സത്യൻ, സത്യൻ കുനിയിൽ, ഇ.രാജേഷ്, പി.കൃഷ്ണൻ (ബി.എം.എസ്), കെ.മോഹനൻ, ജിതേഷ് വാഴയിൽ (ഐ.എൻ.ടി.യു.സി) എന്നിവരും പങ്കെടുത്തു - മാഹി മേഖലയിലെ വിവിധ പെട്രോൾ പമ്പുകളിൽ ജോലി ചെയ്യുന്ന 500 ൽ പരം ജീവനക്കാർക്ക് പുതുക്കിയ വേതനം ലഭിക്കും

Post a Comment

Previous Post Next Post