o അഴിയൂർ 9ാം വാർഡിൽ തെരുവ് നായ ശല്യം രൂക്ഷം*
Latest News


 

അഴിയൂർ 9ാം വാർഡിൽ തെരുവ് നായ ശല്യം രൂക്ഷം*

*അഴിയൂർ 9ാം വാർഡിൽ തെരുവ് നായ ശല്യം രൂക്ഷം*



അഴിയൂർ 9ാം വാർഡിൽ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷം. പരിസര വീടുകൾക്കും, അത്താണിക്കൽ സ്കൂൾ പരിസരങ്ങളിലും തെരുവുനായകൾ കൂട്ടമായി അലഞ്ഞുതിരിയുന്നത് നാട്ടുകാരിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ പഞ്ചായത്തും ബന്ധപ്പെട്ട അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


 തെരുവ് നായകളുടെ വര്‍ദ്ധനവും അത് കാരണമുണ്ടാവുന്ന അക്രമവും സാമ്പത്തിക ബാധ്യതകളും കൂടിവരികയാണ് . ഇതിന് പരിഹാരമായി സര്‍ക്കാര്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ,വാക്സിനേഷന്‍ പോലുളള പദ്ധതികള്‍ ആസൂത്രണം ചെയ്തുവെങ്കിലും എത്രമാത്രം ഫലവത്താണ് എന്ന പരിശോധന നടത്താന്‍ സമയം ഏറ വൈകി .തെരുവ് നായ്ക്കളില്‍ ഏറെയും വളര്‍ത്തു നായകളെ പടികടത്തുന്നത് കാരണം പെരുകുന്നതാണ്. വളര്‍ത്തു നായയുടെ കണക്കെടുപ്പോ , വാക്സിനേഷന്‍ ,റജിസ്ട്രേഷന്‍ പോലുളള കാര്യങ്ങളോ ഫലവത്തല്ല .തെരുവ് നായ ശല്യം പ്രതിരോധിക്കുന്നതിനേക്കാള്‍ വലിയ തുക അക്രമത്തിന് ഇരയായ കുടുംബവും തദ്ദേശസ്വയഭരണ സ്ഥാപനങ്ങളും ചിലവഴിക്കുന്നു എന്നത് വിരോധാഭാസമാണ് .

    കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ കീഴരിയൂര്‍ പഞ്ചായത്ത്  2014ല്‍  തെരുവ് നായ കടിയേറ്റ അമൃതപ്രിയക്ക് 52000രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വന്നു. 12വര്‍ഷം നടന്ന നിയമപോരാട്ടത്തിന് ശേഷമാണ് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി നഷ്ടപരിഹാരം വിധിച്ചത് . പേ വിഷബാധ തടയുന്നതിന് മൃഗസംരക്ഷണ വകുപ്പ് തെരുവ് നായകള്‍ക്ക് ആന്‍റീ റേബീസ് വാക്സിന്‍ പദ്ധതി നടത്തുന്നുണ്ട് .വടകര ബ്ളോക്ക് പഞ്ചായത്ത് തലത്തില്‍ നാല് പഞ്ചായത്തില്‍ നടത്തിയ വാക്സിനേഷന്‍ സ്ഥിതിവിവര കണക്ക് ( പഞ്ചായത്ത് , ആകെ തെരുവ് നായകളുടെ എണ്ണം , വാക്സിനേഷന്‍ നടത്തിയത് ബ്രാക്കറ്റില്‍ )  അഴിയൂര്‍ 246 (148 ) , ഒഞ്ചിയം 80 (69 ) , ഏറാമല 150 (120 ) ,ചോറോട് 235 (148 )ഇങ്ങിനെയാണ് . തെരുവ് നായകള്‍ക്ക് വെറ്ററിനറി വാക്സിന്‍ ആണ് നല്‍കുന്നത് .നായ കടിയേറ്റ മനുഷ്യര്‍ക്ക് ഹ്യൂമണ്‍ വാക്സിനും നല്‍കുന്നു.  നിലവില്‍ തെരുവ് നായ കടിയേറ്റ നഷ്ടപരിഹാരത്തിന് വേണ്ടി കോഴിക്കോട് ജില്ല ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ 1800 അപേക്ഷകള്‍ പരിഗണനയില്‍  ഉണ്ട് .ഇതില്‍ 800 അപേക്ഷ തെളിവെടുപ്പും മൊഴിയെടുപ്പും കഴിഞ്ഞ് വിധിക്കായി തയ്യാറായിട്ടുണ്ട് . തെരുവ് നായ കടിയേറ്റ നഷ്ടപരിഹാരം കിട്ടുന്നതിന്‍റെ നടപടിക്രമങ്ങള്‍ പൊതുജനം വേണ്ടത്ര ബോധവാന്‍മാര്‍ അല്ല . കൃത്യമായ ചിക്സാ രേഖകള്‍ ,തദ്ദേശസ്വയഭരണ സ്ഥാപനങ്ങളില്‍ നല്‍കിയ പരാതി , വന്നിട്ടുളള ചിലവുകള്‍ എല്ലാം സൂക്ഷിച്ച് വെച്ച് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക്  പരാതി നല്‍കണം.

  തെരുവ് നായ ശല്യം ലഘൂകരിക്കാന്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം , വാക്സിനേഷന്‍ എന്നിവ ശക്തിപ്പെടുത്തണം . എ.ബി.സി നടത്താന്‍ മൂന്ന് ദിവസം നായകളെ ഷെല്‍ട്ടറില്‍ സൂക്ഷിക്കണം . അക്രമകാരികളായ നായകളേയും പ്രത്യേക ഷെല്‍ട്ടറില്‍ ഇടണം.ഇതിന് പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടര്‍ വേണം . നിലവില്‍ ബാലുശ്ശേരി മാത്രമാണ് ഷെല്‍ട്ടര്‍ സംവിധാനം ഉളളത് .  ദയാവദം നടപ്പാക്കുന്ന നായകളെ സംസ്കരിക്കാന്‍ ബ്ളോക്ക് തലത്തില്‍ എങ്കിലും സൗകര്യം വേണം .

Post a Comment

Previous Post Next Post