o മാഹിയിൽ ‘ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിൻ 4.0’ൻ്റെ ഭാഗമായി ബോധവൽക്കരണ വാക്കത്തോൺ സംഘടിപ്പിച്ചു
Latest News


 

മാഹിയിൽ ‘ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിൻ 4.0’ൻ്റെ ഭാഗമായി ബോധവൽക്കരണ വാക്കത്തോൺ സംഘടിപ്പിച്ചു

 

മാഹിയിൽ ‘ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിൻ 4.0’ൻ്റെ ഭാഗമായി  ബോധവൽക്കരണ വാക്കത്തോൺ സംഘടിപ്പിച്ചു



ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള മാഹി ജില്ലാ ടുബാക്കോ കൺട്രോൾ സെല്ലിന്റെ (DTCC) ആഭിമുഖ്യത്തിൽ, 60 ദിവസം നീണ്ടുനിൽക്കുന്ന ‘ടുബാക്കോ ഫ്രീ യൂത്ത് കാമ്പയിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 11:00 മണിക്ക് റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഓഫീസിൽ നിന്നും മാഹി ജനറൽ ആശുപത്രിയിലേക്ക് ബോധവൽക്കരണ വാക്കത്തോൺ സംഘടിപ്പിച്ചു.  മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ്   വാക്കത്തോൺ  ഫ്ലാഗ് ഓഫ് ചെയ്തു. മാഹി ഗവ. ആശ്വപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇസ്‌ഹാഖ് സംബന്ധിച്ചു

മദർ തെരേസ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളും ആരോഗ്യ പ്രവർത്തകരും വാക്കത്തോണിന് നേതൃത്വം നൽകി.


ഈ 60 ദിന തീവ്രയജ്ഞത്തിലൂടെ മാഹിയിലെ വാർഡുകളെ പുകയില വിമുക്ത വാർഡുകളായി മാറ്റുകയാണ് പ്രധാന ലക്ഷ്യം. വിദ്യാലയങ്ങളിൽ 'ടുഫീ' (ToFEI) മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കൽ, പുകയില വിരുദ്ധ പരിശോധനകൾ ശക്തമാക്കൽ, കൂട്ടുകാരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ പുകയില ഉപേക്ഷിക്കാൻ യുവാക്കളെ പ്രാപ്തരാക്കൽ എന്നിവ ഉറപ്പാക്കും. ഈ സംരംഭത്തോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post