o ചൊക്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബർ 25 മുതൽ; സംഘാടക സമിതി രൂപീകരിച്ചു
Latest News


 

ചൊക്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബർ 25 മുതൽ; സംഘാടക സമിതി രൂപീകരിച്ചു

 ചൊക്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബർ 25 മുതൽ; സംഘാടക സമിതി രൂപീകരിച്ചു



സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ 25 മുതൽ നവംബർ 8 വരെയുള്ള തീയതികളിലായി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് മത്സരങ്ങൾ നടക്കും.

മത്സരക്രമം:

* ഒക്ടോബർ 25: ക്രിക്കറ്റ് (മോന്താൽ ടർഫ്)

* ഒക്ടോബർ 26: ഷട്ടിൽ (മൊയാരം ഇൻഡോർ കോർട്ട്, നിടുമ്പ്രം)

* ഒക്ടോബർ 28: ഫുട്ബോൾ (AZCO ടർഫ്, കീഴ്‌മാടം)

* ഒക്ടോബർ 29: കബഡി (മാസ്, നിടുമ്പ്രം)

*ഒക്ടോബർ 31: കമ്പവലി (സ്‌ഫടികം ക്ലബ്ബ്, ചാത്തുപിടിക, നിടുമ്പ്രം)

* നവംബർ 1: വോളിബോൾ (ആർ.വി.എച്ച്.എസ്.എസ്., കാഞ്ഞിരത്തിൽ കീഴിൽ)

* നവംബർ 7: അത്ലറ്റിക്‌സ് (വി.എൻ. പുരുഷോത്തമൻ സ്‌കൂൾ ഗ്രൗണ്ട്, പള്ളൂർ)

* നവംബർ 8: കലാമത്സരങ്ങൾ (വി.പി.ഒ.എച്ച്.എസ്., ചൊക്ലി)

ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി അമൽരാജ് സ്വാഗതം പറഞ്ഞു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രസീത എൻ., ജില്ലാ പഞ്ചായത്ത് അംഗം പി. പ്രസന്ന എന്നിവരെ രക്ഷാധികാരികളായും എൻ. അനൂപിനെ ചെയർമാനായും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സപ്‌ന ഉൾപ്പെടെയുള്ളവരെ വൈസ് ചെയർമാന്മാരായും തിരഞ്ഞെടുത്തു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.കെ. പ്രദീപൻ വർക്കിംഗ് ചെയർമാനായും, പഞ്ചായത്ത് സെക്രട്ടറി അമൽരാജ് ജനറൽ കൺവീനറായും സമിതി നിലവിൽ വന്നു. ജനപ്രതിനിധികളും സാംസ്‌കാരിക സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post