o പള്ളൂർ ലോക്കൽതല കുടുംബ സംഗമം സംഘടിപ്പി
Latest News


 

പള്ളൂർ ലോക്കൽതല കുടുംബ സംഗമം സംഘടിപ്പി

 *പള്ളൂർ ലോക്കൽതല കുടുംബ സംഗമം സംഘടിപ്പിച്ചു.* 



കോടിയേരി, സി.എച്ച് ചിരസ്മരണയുടെയും, ഒക്ടോബർ 25 ന് നടക്കുന്ന ജില്ലാ റാലിയുടെയും ഭാഗമായുള്ള പള്ളൂർ ലോക്കൽതല കമ്മ്യൂണിസ്റ്റ്‌ കുടുംബ സംഗമം പള്ളൂർ എ.വി.എസ് ഹാളിൽ ടി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച്‌ വയനാട് ജില്ലാ സിക്രട്ടറി സ: കെ.റഫീഖ് ഉദ്ഘാടനം നിർവ്വഹിച്ചു

സംഗമത്തിൽ രക്തസാക്ഷി കുടുംബങ്ങളെയും, അടിയന്തിരാവസ്ഥയിൽ ജയിൽവാസമനുഭവിച്ച പേരാളികളേയും, 40 വർഷമായ് പാർട്ടി അംഗത്വമുള്ളവരെയും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു.

വി. ജനാർദ്ധനൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ മുതിർന്ന നേതാക്കളായ സി.കെ രമേശൻ ( തലശ്ശേരി ഏരിയ സെക്രട്ടറി) മാഹി MLA ടി.അശോക്‌ കുമാർ, തലശ്ശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, വി.എം സുകുമാരൻ എന്നിവർ സംസാരിച്ചു. തുടർന്ന്  വിവിധങ്ങളായ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post