o വികസിത് ഭാരത് യൂത്ത് പാർലമെന്റ്: രജിസ്ട്രേഷൻ നവംബർ 2 വരെ
Latest News


 

വികസിത് ഭാരത് യൂത്ത് പാർലമെന്റ്: രജിസ്ട്രേഷൻ നവംബർ 2 വരെ

 വികസിത് ഭാരത് യൂത്ത് പാർലമെന്റ്: രജിസ്ട്രേഷൻ നവംബർ 2 വരെ



മാഹി: യുവജനങ്ങളുടെ നേതൃത്വപാടവവും പ്രസംഗശേഷിയും പ്രോത്സാഹിപ്പിക്കുന്നതിനായി മൈ ഭാരത് മാഹിയുടെ നേതൃത്വത്തിൽ വികസിത് ഭാരത് യൂത്ത് പാർലമെന്റ് 2026–27 സംഘടിപ്പിക്കുന്നു. വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് (VBYLD) 2027-ന്റെ ഭാഗമായുള്ള പരിപാടിയിലേക്ക് 18 മുതൽ 25 വയസ്സുവരെയുള്ള യുവജനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.


ജില്ലാതല മത്സരത്തിൽ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' (One Nation, One Election) എന്ന വിഷയത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം അവതരിപ്പിക്കണം.


ഒക്ടോബർ 31 മുതൽ നവംബർ 10 വരെയാണ് ജില്ലാതല മത്സരം നടത്തുന്നത്. മത്സരത്തിന്റെ കൃത്യമായ തീയതിയും വേദിയും പിന്നീട് അറിയിക്കും. മാഹിയിൽനിന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ മൂന്ന് പേരെ സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കും. സംസ്ഥാനതല മത്സരത്തിൽ വിജയിക്കുന്നവർക്ക് ന്യൂഡൽഹിയിലെ സമവിധാൻ സദനിലുള്ള സെൻട്രൽ ഹാളിൽ നടക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. 2027 ജനുവരി 9, 10 തീയതികളിലാണ് ദേശീയതല മത്സരം.


രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നവംബർ 2 ആണ്. താൽപര്യമുള്ള യുവജനങ്ങൾ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 7558955353 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


രജിസ്ട്രേഷൻ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSfbr3CEu8Hgt8Xh1w2XIITEcJqgE_YIUtxJa5cXuhRVxuflSQ/viewform






Post a Comment

Previous Post Next Post