o ന്യൂമാഹിയിൽ 16.58 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേർ അറസ്റ്റിൽ
Latest News


 

ന്യൂമാഹിയിൽ 16.58 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേർ അറസ്റ്റിൽ

 *ന്യൂമാഹിയിൽ 16.58 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേർ അറസ്റ്റിൽ*



ന്യൂമാഹി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ന്യൂമാഹിയിൽ പോലീസ് നടത്തിയ പരിശോധനയിൽ 16.5838 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിലായി. അഴീക്കലിലെ വാടകവീട്ടിൽനിന്നാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ലഹരിമരുന്ന് പിടികൂടിയത്.


തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശി റുബൈദ പി.കെ. (34), കോഴിക്കോട് വേളം സ്വദേശി അജ്മൽ വി.പി. (34) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.


റുബൈദയ്ക്കെതിരെ തലശ്ശേരി, ന്യൂമാഹി, മട്ടന്നൂർ പോലീസ് സ്റ്റേഷനുകളിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.


കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ബി.വി. വിജയ ഭാരത് റെഡ്ഡി, തലശ്ശേരി എ.എസ്.പി. നന്ദഗോപൻ എം.ഐ.പി.എസ്., ചൊക്ലി സി.ഐ. ഷാജു സി. എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. ന്യൂമാഹി എസ്.ഐ. രജിൻ രാജിന്റെ നേതൃത്വത്തിൽ എസ്.എ.മാരായ അഭിഷേക്, അനിൽകുമാർ, സി.പി.ഒ.മാരായ സുവിൻ, രചന എന്നിവരും തലശ്ശേരി എ.എസ്.പി. സ്ക്വാഡും ഡാൻസാഫ് സ്ക്വാഡും അന്വേഷണസംഘത്തിലുണ്ടായിരുന്നു.




Post a Comment

Previous Post Next Post