o അസുഖം ബാധിച്ചു കിടപ്പിലായ റേഷൻ കാർഡ് അംഗങ്ങൾക്ക് e-KYC വീട്ടിൽ പോയി ചെയ്തു നൽകണം - ശിവൻ തിരുവങ്ങാടൻ
Latest News


 

അസുഖം ബാധിച്ചു കിടപ്പിലായ റേഷൻ കാർഡ് അംഗങ്ങൾക്ക് e-KYC വീട്ടിൽ പോയി ചെയ്തു നൽകണം - ശിവൻ തിരുവങ്ങാടൻ

 *അസുഖം ബാധിച്ചു കിടപ്പിലായ റേഷൻ കാർഡ് അംഗങ്ങൾക്ക് e-KYC വീട്ടിൽ പോയി ചെയ്തു നൽകണം - ശിവൻ തിരുവങ്ങാടൻ* 



മാഹിയിൽ സ്ഥിരതാമസമുള്ള, റേഷൻ കാർഡിൽ അംഗങ്ങളായവർക്ക് റേഷൻ കാർഡിൽ ചെയ്തുവരുന്ന e-KYC , അസുഖമായി വീട്ടിൽ കിടപ്പിലായ മാഹിയിലെ നിരവധി പേർക്ക് കോമൺ സർവീസ് സെന്ററിൽ പോയി e-KYC ചെയ്യാൻ പറ്റാത്ത സാഹചര്യമുളളതിനാൽ   (ചിലവീടുകളിലെ റേഷൻ കാർഡിൽ ഗൃഹനാഥനോ ഗൃഹനാഥയോ മാത്രം താമസിക്കുന്ന രോഗശയ്യയിൽ കിടക്കുന്നവരും ഉണ്ട് ) നിലവിലെ സൗജന്യ റേഷൻ അരിയും മറ്റും വാങ്ങാൻ കഴിയാതെയുള്ള അവസ്ഥയാണ്

.  നിലവിൽ മാഹീ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന CSC യും പള്ളൂർ VNPഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന CSC യും കിടപ്പിലായ രോഗികൾക്ക് അവരുടെ വീട്ടിൽ വെച്ച് തന്നെ KYC ചെയ്‌തുകൊടുക്കണമെന്ന് ഓർഡർ ഉള്ളതായാണ് വിവരം.


എന്നാൽ  കിടപ്പിലായവരെ Kyc ചെയ്യാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്നും ഞങ്ങൾക്ക് അതിനുള്ള സജ്ജീകരണങ്ങൾ ഒന്നും തന്നെ ഇല്ലെന്നും അധികൃതരുടെ ഭാഗത്തുനിന്നും ഞങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു ഓർഡറും കിട്ടിയിട്ടില്ലെന്നുമാണ്   

CSC യിൽ നിന്നും അറിയിച്ചത്.


  നിലവിൽ ഈ രണ്ടു CSC സെൻ്ററും ഗവണ്മെൻ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് അപേക്ഷിച്ച് കൊണ്ട് സാമൂഹ്യ പ്രവർത്തകൻ ശിവൻ തിരുവങ്ങാടൻ അഡ്‌മിനിസ്ട്രേറ്റർക്ക് നിവേദനം നല്കി


 മുൻ മാസം നൽകിയ 20Kg അരിയും ഇപ്പോൾ നൽകിവരുന്ന നാലുമാസത്തെ റേഷൻ അരിയും ഇത്തരക്കാർക്ക് വാങ്ങാൻ പറ്റാത്ത സ്ഥിതിയാണുള്ളത്.


മയ്യഴിയിലെ ഭരണാധികാരികൾ അടിയന്തരമായി ഇടപെട്ട് കാർഡുടമകളുടെ അവകാശം നിഷേധിക്കാതെ അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഉള്ള നടപടികൾ ഉണ്ടാകണമെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു

Post a Comment

Previous Post Next Post