*സഖാവ് കെ ചന്ദ്രൻ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി*
സിപിഐഎംൻ്റെ മുൻ ന്യൂ മാഹി ലോക്കൽ സെക്രട്ടറിയും മുൻ ന്യൂ മാഹി പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായിരുന്ന സഖാവ് കെ ചന്ദ്രൻ്റെ ഒന്നാം ചരമ വാർഷികവും ഫോട്ടോ അനാച്ഛാദനവും നടത്തി. സിപിഐഎം കിടാരൻകുന്ന് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ കിടാരൻകുന്നിലെ സ: യു. കെ. സലീം സ്‌മാരക മന്ദിരത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അനുസ്മരണ യോഗം സിപിഐഎം തലശ്ശേരി ഏരിയ സെക്രട്ടറി സി. കെ. രമേശൻ ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സിഐടിയു തലശ്ശേരി ഏരിയ സെക്രട്ടറി പി. പി. ഗംഗാധരൻ, സി. കെ. പ്രകാശൻ, എസ്. കെ. വിജയൻ, കെ. എം. പ്രജിത്ത്, എം. പ്രശാന്തൻ എന്നിവർ സംസാരിച്ചു.

Post a Comment