o അപൂർവ്വ നേട്ടവുമായി മയ്യഴി സ്വദേശിനി
Latest News


 

അപൂർവ്വ നേട്ടവുമായി മയ്യഴി സ്വദേശിനി

 അപൂർവ്വ നേട്ടവുമായി മയ്യഴി സ്വദേശിനി



മാഹി പാറക്കൽ പാറമ്മൽ ഉമേഷന്റെയും മാധുരി ഉമേഷിന്റെയും മകകളായ ഉത്തര ഉമേഷ് പാറമ്മൽ ആണ് ഭരതനാട്യത്തിൽ അപൂർവ ഗിന്നസ് നേട്ടം കൈവരിച്ചത്..

ലണ്ടൻ ഗ്രിഫിൻ കോളേജിലെ പിജി സൈക്കോളജി വിദ്യാർഥിനിയായ ഉത്തര യു കെയിൽ വച്ച് ആയിരത്തിൽ പരം ഭരതനാട്യ നർത്തകിമാർ ഒരുമിച്ച ശിവനെ ആസ്പദമാക്കിയുള്ള ഏറ്റവും ദൈർഘ്യമേറിയ ഭരതനാട്യ ശാസ്ത്രീയ അവതരണ പരമ്പര അവതരിപ്പിച്ചതിനാണ് ഗിന്നസ് അവാർഡിനു അർഹയായത്..


മാഹി ശ്രീരഞ്ജിനി കലാക്ഷേത്രത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ ഭരതനാട്യം അഭ്യസിച്ചുപോന്ന ഉത്തര, ദീർഘകാലമായി കലൈമാമണി ശ്രീരഞ്ജിനി ടീച്ചറുടെ ശിഷ്യ കൂടി ആണ്…


നൃത്തരംഗത്ത് മുന്നേ പ്രശസ്ത സിനിമാതാരം ദിവ്യ ഉണ്ണിയുടെ നേതൃതത്തിൽ നടന്ന സമാനമായ പതിനൊന്നായിരത്തി അറുനൂറിൽ പരം  നർത്തകിമാർ പങ്കെടുത്ത “മൃദംഗ നാദം “ എന്ന ഗിന്നസ് റെക്കോർഡ് നൃത്ത പരിപാടിയിലും അംഗം ആയിരുന്നു ഉത്തര..

മാഹി എക്സൽ പബ്ലിക് സ്കൂളിൽ പഠിക്കുമ്പോൾ പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഏറ്റവും മികച്ച വിദ്യാർത്ഥിയായി ഡൽഹിയിൽ വച്ച് നടന്ന ആൾ ഇന്ത്യ കൾച്ചറൽ മീറ്റിൽ പങ്കെടുത്തിട്ടുണ്ട്…

ഉപരിപഠനത്തോടൊപ്പം നൃത്തവും ഒരേപോലെ കൊണ്ടുപോകുന്ന ഉത്തര യു കെ യിലെ മിക്ക മലയാളി പൊതുപരിപാടികളിലും നിറ സാന്നിധ്യമാണ്…

Post a Comment

Previous Post Next Post