o അറിയിപ്പ്
Latest News


 

അറിയിപ്പ്


 അറിയിപ്പ്



പുതുച്ചേരി സിവിൽ സപ്ലൈസ് & കൺസ്യൂമർ എഫേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇതുവരെ റേഷൻ കാർഡ് e-KYC പൂർത്തിയാക്കാത്ത അംഗങ്ങൾക്കുവേണ്ടി മയ്യഴി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ സേവാ സേതു സങ്കൽപ് ക്യാമ്പ് നടത്തുന്നു.


ആയതിനാൽ, ഇതുവരെ റേഷൻ കാർഡ് e-KYC പൂർത്തിയാക്കാത്ത അംഗങ്ങൾ 2026 സെപ്‌തംബർ മാസം 28, 29 & 30 തിയ്യതികളിൽ താഴെ കൊടുത്തിരിക്കുന്ന രേഖകൾ സഹിതം മയ്യഴി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടത്തുന്ന സേവാ സേതു സങ്കൽപ് ക്യാമ്പിൽ എത്തിച്ചേരേണ്ടതാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.


റേഷൻ കാർഡ് അംഗങ്ങളുടെ മൊബൈൽ നമ്പർ (ആധാറുമായി ബന്ധിപ്പിച്ചത്) പുതുക്കലും നടത്തുന്നതാണ്. കൂടാതെ PMGKAY പദ്ധതി പ്രകാരം NFSA ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി ഇതുവരെ whitelist ചുവപ്പ് റേഷൻ കാർഡ് ഗുണഭോക്താക്കളെ PMGKAY White-listing-ഉം നടത്തുന്നതായിരിക്കും. ചെയ്യാത്ത


1. റേഷൻ കാർഡ് (ഒറിജിനൽ)


2. ആധാർ കാർഡ് (ഒറിജിനൽ)


3. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ


പ്രസ്തുത ക്യാമ്പിൽ വെച്ച് കിടപ്പ് രോഗികൾക്ക് (ഏകാംഗ റേഷൻ കാർഡുടമ) റേഷൻ സാധനങ്ങൾ വാങ്ങുന്നതിനുവേണ്ടി നോമിനിയെ (nominee) നിർദേശിക്കാനുള്ള അപേക്ഷ ഫോറം വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതുമായിരുക്കും.

Post a Comment

Previous Post Next Post