മാഹിയിൽ സർക്കാർ ഓഫീസുകളിൽ വിരമിച്ച ഉദ്യോഗസ്ഥന്മാർക്ക് വീണ്ടും നിയമനം
മാഹി: എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽ പേർ റജിസ്ട്രർ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്ന അഭ്യസ്ത വിദ്യാരായ മാഹിയിലെ യുവതീ-യുവാക്കളെ ഇളിഭ്യരാക്കി വിരമിച്ചവർ തന്നെ വീണ്ടും അതേ തസ്തികയിൽ ജോലിക്ക് കയറുന്നു.
60 വയസ്സാണ് മാഹിയിലെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായ പരിധി.വിരമിച്ച ഉടൻ വിവിധ സർക്കാർ ഓഫീസുകളിൽ നാലും, അഞ്ചും വർഷത്തോളമായി ജോലി ചെയ്യുന്നവരുമുണ്ട്.
മാഹിയിൽ വിരമിച്ച അധ്യാപകരേയും വീണ്ടും നിയമിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും പ്രതിഷേധം കാരണം നടപ്പായില്ല.പുതുച്ചേരിയിലും സ്ഥിരം നിയമനം നടത്താതെ വിരമിച്ചവർ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്നുണ്ട്. പെൻഷന് പുറമെ ഒരു നിശ്ചിത തുക ശമ്പളമായും ലഭിക്കും. വിരമിച്ച നിരവധി ഉദ്യോഗസ്ഥന്മാർക്ക് വീണ്ടും നിയമന ഉത്തരവ് വന്നെങ്കിലും ഭൂരിഭാഗം പേരും ഹാജരായില്ല.ഇത്തരം പ്രായാധിക്യം ബാധിച്ചവരെ ഒഴിവാക്കി എംപ്ലോയ്മെൻ്റിൽ പേര് റജിസ്ട്രർ ചെയ്ത് തൊഴിലിനായി കാത്തു നിൽക്കുന്നവരെ നിയമിക്കണമെന്നാവശ്യം ഉയരുകയാണ്.

Post a Comment