o മദേർസ് മേള സംഘടിപ്പിച്ചു
Latest News


 

മദേർസ് മേള സംഘടിപ്പിച്ചു

 *മദേർസ് മേള സംഘടിപ്പിച്ചു!*



മാഹി: പന്തക്കൽ പി എം. ശ്രീ.ഐ. കെ. കുമാരൻ ഹയർ സെക്കൻഡറി സ്കൂളിൽ പി. എം. ശ്രീ. പദ്ധതിയുടെ ഭാഗമായി 'മദേർസ് മേള' എന്ന പേരിൽ മാതൃസംഗമം  സംഘടിപ്പിച്ചു.


ആറ്,ഏഴ്, എട്ട്  ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികളുടെ അമ്മമാർക്കായാണ്

മാതൃ സംഗമം സംഘടിപ്പിച്ചത്.


'അമ്മച്ചിറക്: മക്കളുടെ സ്വപ്നങ്ങൾക്ക് പറന്നുയരാൻ!' എന്ന സന്ദേശവുമായി സംഘടിപ്പിച്ച മാതൃസംഗമ പരിപാടി പിന്നണി ഗായകനും പ്രചോദകനുമായ എം.മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


പുതിയ കാലത്തിൻ്റെ മാറ്റം ഉൾക്കൊണ്ട് കുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കാൻ കഴിഞ്ഞാലെ പാരൻ്റിംഗ് ഫലപ്രദമാക്കാൻ കഴിയുകയുള്ളൂ എന്ന മുഖവുരയോടെ തുടർന്ന് അദ്ദേഹം തുടങ്ങി വെച്ച സൗഹൃദ സംവാദത്തിൽ അമ്മമാർ സജീവമായി പങ്കെടുത്തു.


വൈസ് പ്രിൻസിപ്പാൾ കെ.ഷീബ ചടങ്ങിൻ്റെ അധ്യക്ഷയായി.


രക്ഷിതാക്കളായ നഫീസ ഹനീഫ്, ഹെന്ന യൂനസ് , എന്നിവർ സംസാരിച്ചു.


പ്രധാനധ്യാപിക എൻ.വി. ശ്രീലത സ്വാഗതവും പി. എം. ശ്രീ. പ്രോഗ്രാം കോർഡിനേറ്റർ കെ. റീഷ്മ നന്ദിയും പറഞ്ഞു.


സിസിന, ഊർമ്മിള, എ. ജയപ്രഭ, കെ.പി.സുചീന്ദ്രൻ എന്നിവർ പരിപാടികൾക്ക്  നേതൃത്വം നല്കി.

Post a Comment

Previous Post Next Post