മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദന് ജന്മനാടിന്റെ സ്നേഹാദരം
മയ്യഴി: മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദന് ജന്മനാടിന്റെ സ്നേഹാദരം. മാഹി ഗവ. ഹൗസിന് സമീപത്തെ പുഴയോര നടപ്പാതയിൽ നടന്ന ചടങ്ങിൽ അഡ്വ. ടി. അശോക് കുമാർ എം.എൽ.എ ആദരസമർപ്പണവും ആദരഭാഷണവും നടത്തി. മാഹി അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ അധ്യക്ഷത വഹിച്ചു.
84-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി എം. മുകുന്ദനും ഭാര്യ ശ്രീജ മുകുന്ദനും ചേർന്ന് കേക്ക് മുറിച്ചു. ഭാര്യ അദ്ദേഹത്തിന് മധുരം നൽകി. മുൻ മന്ത്രി ഇ. വത്സരാജ്, മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ, മുൻ എം.എൽ.എ രമേശ് പറമ്പത്ത്, കണ്ണൂർ സർവകലാശാല മുൻ പരീക്ഷാ കൺട്രോളർ പ്രൊഫ. കെ.പി. ജയരാജൻ, കെ. മോഹനൻ, വടക്കൻ ജനാർദ്ദനൻ, ദിനേശൻ അങ്കവളപ്പിൽ,ആനന്ദ് കുമാർ പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.
അസീസ് മാഹി സ്വാഗതവും , ശ്രീകുമാർഭാനു നന്ദിയും പറഞ്ഞു.
വിവിധ സംഘടനാ ഭാരവാഹികളും എം. മുകുന്ദന് ആദരവ് സമർപ്പിച്ചു.

Post a Comment