o *കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങി, രണ്ടു വയസ്സുകാരന് രക്ഷകരായി ‘ മാഹി ഫയർഫോഴ്സ് മാമന്മാർ’*
Latest News


 

*കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങി, രണ്ടു വയസ്സുകാരന് രക്ഷകരായി ‘ മാഹി ഫയർഫോഴ്സ് മാമന്മാർ’*

 *കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങി,  രണ്ടു വയസ്സുകാരന് രക്ഷകരായി ‘ മാഹി ഫയർഫോഴ്സ് മാമന്മാർ’* 




മാഹി :കളിക്കുന്നതിനിടെ അലുമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ മാഹി അഗ്‌നിശമനസേന സുരക്ഷിതമായി രക്ഷപ്പെടുത്തി

ഇന്നലെ രാത്രിയിലായിരുന്നു സംഭവം

ചാലക്കര പൊന്തയാട്ട് റോഡിലെ ബൈത്തൽ ബറാക്കയിലെ ഷാഹുലിൻ്റെ മകൻ രണ്ടു വയസുകാരൻ അർഹാമിൻ്റെ തലയിലാണ് അലുമിനിയം പാത്രം കുടുങ്ങിയത്.

വീട്ടുകാർ പല വിധത്തിൽ ശ്രമിച്ചെങ്കിലും പാത്രം ഊരിയെടുക്കാൻ കഴിഞ്ഞില്ല.

ഉടൻ തന്നെ  കുട്ടിയുടെ ഉമ്മയും ഉപ്പാപ്പയും കൂടി കുട്ടിയേയുമെടുത്ത് ഫയർ സ്റ്റേഷനിൽ എത്തുകയായിരുന്നു


സ്റ്റേഷൻ ഓഫീസർ രതീഷ് കുമാർ,

ടി സുരേന്ദ്രൻ , ലീഡിങ്ങ് ഫയർമാൻ വി പി ബിജു,

ഫയർമാൻമാരായ പി വി വിനോദ് , വി സനൂപ് ,വി ശ്രീജിത്ത്, സി എച്ച് പ്രേംജി, ആർ ദേവനാഥൻ,ഡ്രൈവർ കുമാർ എന്നിവർ ചേർന്ന് കട്ടർ ഉപയോഗിച്ച് പാത്രം മുറിച്ച് സുരക്ഷിതമായി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

Post a Comment

Previous Post Next Post