o തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു
Latest News


 

തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു

 തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു




മാഹി: മലബാറിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ മാഹി സെൻ്റ് തെരേസ ബസിലിക്കയിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷത്തിൻ്റെ ഭാഗമായി കാര്യപരിപാടി നോട്ടീസ് ,ബസലിക്ക റക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് പാരിഷ് കൗൺസിൽ സെക്രട്ടറി പോൾ ഷിബുവിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

    ഒക്ടോബർ 5 ന് രാവിലെ 11.30 ന് തിരുനാളിന് കൊടിയേറും.തുടർന്ന് 12 ന് തിരു സ്വരൂപം പൊതു വണക്കത്തിനായി പ്രതിഷ്ഠിക്കും.18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷം 22 ന് സമാപിക്കും

Post a Comment

Previous Post Next Post