o പി.കെ. റസാഖിനെ അനുസ്മരിച്ചു
Latest News


 

പി.കെ. റസാഖിനെ അനുസ്മരിച്ചു

 പി.കെ. റസാഖിനെ അനുസ്മരിച്ചു.



മാഹി:  ചുമട്ട് തൊഴിലാളിയും, കോൺഗ്രസ്സ് സജീവ പ്രവർത്തകനുമായ പന്തക്കലിലെ പി.കെ.റസാഖിനെ മാഹി ബ്ലോക്ക് കോൺഗ്രസ്സ് അനുസ്മരിച്ചു.

   പന്തക്കൽ കെ.കെ.ബാൽരാജ് മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ്സ് നേതാവും മുൻ എംഎൽഎ യുമായ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പാർട്ടി പരിപാടികളിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രവർത്തകനാണ് നഷ്ടമായതെന്ന് രമേശ് പറമ്പത്ത് പറഞ്ഞു. ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പ്പാർച്ചന നടത്തി.കെ.കെ.വത്സൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് പി.പി.വിനോദൻ, കെ.ഹരീന്ദ്രൻ, കെ.വി.ഹരീന്ദ്രൻ, കെ.വി.മോഹനൻ, ശ്രീജയൻ, അൻസിൽ അരവിന്ദ്, ടി.എം.സുധാകരൻ, വി.പി.സുഗേഷ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post